ഫാമിലി വീക്കാണ് ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ആറിൽ നടന്നുകൊണ്ടിരിക്കുന്നത്. ഹൗസിൽ പതിമൂന്നോളം മത്സരാർത്ഥികൾ ഉള്ളതിനാൽ ഈ ആഴ്ച ഫാമിലി വീക്കിനായി ബിഗ് ബോസ് ടീം മാറ്റിവെച്ചിരിക്കുകയാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡ് അവതാരകൻ മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അടുത്ത ആഴ്ചയിലേക്ക് നീക്കിവെച്ചു. അതുകൊണ്ട് തന്നെയാണ് ശനി, ഞായർ ദിവസങ്ങളിലും മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് കയറുന്നത്.
കഴിഞ്ഞ ദിവസം ഹൗസിലേക്ക് എത്തിയത് സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയുടെയും സീരിയൽ താരം അപ്സരയുടെയും കുടുംബാംഗങ്ങളാണ്. സായിയയുടെ ഭാര്യയാണ് താരത്തെ കാണാൻ ഹൗസിലേക്ക് എത്തിയത്. കൂടാതെ അച്ഛൻ വീഡിയോ കോൾ വഴി എത്തിയും സായിയോട് സംസാരിക്കുകയും ഊർജം പകരുകയും ചെയ്തു. അപ്സരയുടെ വീട്ടിൽ നിന്നും അമ്മയും ഭർത്താവുമാണ് എത്തിയത്.
അമ്മയും അപ്സരയെപ്പോലെ അഭിനയത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു. നാടകത്തിൽ അമ്മ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ടെന്നത് അപ്സരയും പലപ്പോഴായി പറഞ്ഞിരുന്നു. എന്റെ വീട് അപ്പുവിന്റെയും സിനിമയിലെ വാവാവോ വാവേ എന്ന ഗാനത്തിനൊപ്പമാണ് അമ്മ ഹൗസിലേക്ക് കയറിയത്. അമ്മയെ കണ്ടതും അപ്സര ഓടി വന്ന് കെട്ടിപിടിച്ച് ഏറെനേരം കരഞ്ഞു
ശേഷം ഹൗസിലേക്ക് കയറവെ അമ്മ ആദ്യം കെട്ടിപിടിച്ചതും ചുംബിച്ചതും അഭിഷേക് ശ്രീകുമാറിനെയാണ്. മദേഴ്സ് ഡെയിൽ അമ്മയ്ക്കായുള്ള കത്ത് അഭിഷേക് വായിച്ചശേഷം അമ്മമാരെല്ലാം അഭിഷേകിനെ ഇഷ്ടപ്പെട്ട് തുടങ്ങി. കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടയാളാണ് അഭിഷേക്. അതുകൊണ്ട് തന്നെ മറ്റുള്ള മത്സരാർത്ഥികളുടെ അമ്മമാർ വരുമ്പോഴെല്ലാം അഭിഷേകിനോട് പ്രത്യേക സ്നേഹം കാണിക്കാറുണ്ട്.
അപ്സരയുടെ അമ്മയെ എല്ലാം മത്സരാർത്ഥികളും നിറഞ്ഞ മനസോടെയായിരുന്നു സ്വീകരിച്ചത്. അതിനിടയിലാണ് അഭിഷേകിനെ അമ്മ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത്. മക്കളേ. അമ്മ വന്നൂട്ടോ. അമ്മ വന്നു. വിഷമിക്കണ്ട. അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസിനെ ആനന്ദിപ്പിച്ചു എന്നത് ഉറപ്പാണ്.
അപ്സരയുടെ അമ്മയുടെ സ്നേഹ പ്രകടനം അഭിഷേകിന്റെയും മനസ് നിറച്ചു. പിന്നീട് ഇതേ കുറിച്ച് റിഷിയോട് അഭിഷേക് സംസാരിക്കുകയും ചെയ്തിരുന്നു. ലെറ്റർ സീനായിയെന്ന് തോന്നുന്നുവെന്നും അപ്സരയുടെ അമ്മ കെട്ടിപിടിച്ചപ്പോൾ താൻ ആകെ ഞെട്ടിപ്പോയി എന്നുമാണ് അഭിഷേക് റിഷിയോട് പറഞ്ഞത്. തനിക്കും അങ്ങനെ തോന്നിയെന്ന് റിഷിയും പറയുന്നുണ്ട്.
മറ്റുള്ള മത്സരാർത്ഥികളെല്ലാം അമ്മമാർ വരുന്നതിനെ കുറിച്ചും അപ്പോൾ പ്രതികരിക്കുക എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുമ്പോൾ അഭിഷേക് ഇതെല്ലാം കേട്ട് ചെറു ചിരിയോടെ ഇരിക്കുന്ന വീഡിയോ നേരെത്തെ ബിഗ് ബോസ് ഫാൻ പേജുകളിൽ വൈറലായിരുന്നു. അതുകൊണ്ട് തന്നെ അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപിടിച്ചപ്പോൾ അത് പ്രേക്ഷകർക്കും ഏറെ ആനന്ദം നൽകുന്ന ഒന്നായി മാറി. അഭിഷേകിനെ അപ്സരയുടെ അമ്മ കെട്ടിപ്പിടിച്ചപ്പോൾ സന്തോഷം തോന്നി, ടോക്സിക്കെന്ന് വിളിക്കുന്ന അഭിഷേകാണ് അവിടെ ഏറ്റവും ഡീസന്റായ മനുഷ്യൻ, ഒരമ്മയെങ്കിലും അവനെ ഒന്ന് ചേർത്ത് പിടിച്ചെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അപ്സരയുടെ അമ്മയ്ക്ക് നന്ദി, അഭിയെ അപ്സരയുടെ അമ്മ കെട്ടിപിടിച്ചത് വീണ്ടും വീണ്ടും കാണാൻ തോന്നി എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ബിഗ് ബോസ് സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളാണ് അഭിഷേക് ശ്രീകുമാർ. മാതൃദിനത്തിൽ അമ്മയുടെ അസാന്നിധ്യത്തിൽ അഭിഷേകിന് സ്നേഹം അറിയിച്ച് സംസാരിച്ച് അഭിഷേകിന്റെ അമ്മയുടെ സഹോദരിയായിരുന്നു. മാതൃദിനം എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ശേഷം അഭിഷേകിന്റെ ആരാധകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: