എന്‍ .ഹരി
ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്
ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാന വിളകളായ ഏലം, ഗ്രാമ്പു, ജാതി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് ഇടുക്കിയിലെ ഒരോ പ്രദേശങ്ങളിലേയും കൃഷികള്‍. കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇടുക്കി ജില്ല ഏറെ പ്രശ്നങ്ങളില്ലാതെ മുന്‍പോട്ടു പോയിരുന്നതാണ് ഏതാനും വര്‍ഷങ്ങള്‍ വരെ കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാതാവുകയും കേരളത്തില്‍ വീശിയടിച്ച ഉഷ്ണതരംഗങ്ങള്‍ മറ്റെല്ലാ പ്രദേശങ്ങളേ പോലെ ഇടുക്കിയേയും സാരമായി ബാധിച്ചു. ഇടുക്കിയുടെ വ്യത്യസ്തമാര്‍ന്ന കാലാവസ്ഥയും ഭൂപ്രകൃതിയും വേനല്‍ കാലത്തും കൃഷിയിടങ്ങളെ പരിപോഷിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഈ കൃഷികളെല്ലാം ഈ സമയങ്ങളിലും വലിയ സാമ്പത്തിക ബാധ്യത വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് ആദ്യവാരം വരെ ഇടുക്കിയിലൂടെ യാത്ര ചെയ്തവര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ച്ചകളായിരുന്നു. കരിഞ്ഞുണങ്ങിയ ഏല ചെടികളും ജാതി മരങ്ങളും തിരികെ ലഭിക്കാത്ത രീതിയില്‍ നശിച്ചു പോയിരിക്കുന്നു. കുടുംബങ്ങളുടെ വരുമാനം പാടെ ഇല്ലാണ്ടായിരിക്കുന്നു. വായ്പയെടുത്ത് പാട്ട കൃഷി നടത്തുന്നവര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്നു. ഈ സാഹചര്യം എല്ലാം നിലനില്‍ക്കുമ്പോളാണ് കേരളത്തിന്റെ കൃഷി മന്ത്രി പി.പ്രസാദ് ഇടുക്കി സന്ദര്‍ശിച്ചത്.
സര്‍വ്വ സാധാരണക്കാരായ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സന്ദര്‍ശനത്തില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്കി പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിനു പകരം കേന്ദ്രത്തിലേയ്ക്ക് കത്തയക്കാം എന്നു പറഞ്ഞു അവിടെ നിന്നും ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്. ബഹുമാനപ്പെട്ട മന്ത്രിയുടെ വകുപ്പില്‍ ഒരു വലിയ ഉദ്യോഗസ്ഥ നിരയും ഗവേഷണ കേന്ദ്രങ്ങളും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ വെറും ഒരു പോസ്റ്റുമാന്റെ ജോലി ചെയ്തു നോക്കാം എന്നു പറഞ്ഞു മന്ത്രി കര്‍ഷകരോട് മാപ്പ് പറയണം. വരള്‍ച്ച നേരിടാന്‍ യാതൊരു മുന്നൊരുക്കമോ നഷ്ട പരിഹാരമോ നല്കാന് ശ്രമിക്കാതെ കര്‍ഷകരെ കളിയാക്കുന്ന നിലപാടെടുത്ത മന്ത്രി രാജി വെച്ച് പുറത്തു പോണം. വരള്‍ച്ച കാരണം ഉണ്ടായ നഷ്ടം കണക്കാക്കുന്നതിനോ കര്‍ഷകരുടേയും കര്‍ഷക സംഘങ്ങളുടേയും ഒരു യോഗം പോലും വിളിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും അധികാരികള്‍ നടത്തിയിട്ടില്ല.
എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുകയും എന്നാല്‍ എല്ലാ പദ്ധതികളും പേരു മാറ്റി നടത്തുകയും ചെയ്യുന്നു കേരള സര്‍ക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഒന്നും നല്കാന് ഇല്ല എങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതവും കൃത്യമായും നല്കി ലഭിക്കുന്ന സഹായം പേരു മാറ്റിയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഒരു സൗജന്യമെങ്കിലും ഇടുക്കിയിലെ കര്‍ഷകരോട് കാണിയ്ക്കാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം പുതിയ അദ്ധ്യയന വര്‍ഷം ഉള്‍പ്പെടെ ആരംഭിക്കുമ്പോള്‍ ഇടുക്കിയില്‍ തോരാതെ പെയ്യുന്ന മഴയില്‍ കണ്ണു നീരിന്റെ നനവും ഉപ്പു രസവും ഉണ്ടാവും എന്നത് സത്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: