കണ്ണൂര്‍: സോളാര്‍ സമരത്തിലെ യുഡിഎഫ്- എല്‍ഡിഎഫ് ഒത്തുതീര്‍പ്പ് പരസ്യമായപ്പോള്‍ വ്യാജവാദവമായി എല്‍ഡിഎഫിന്റെ ഇടനിലക്കാരനും ദേശാഭിമാനി- കൈരളി ടിവി മേധാവിയുമായ ജോണ്‍ ബ്രിട്ടാസ്.
യുഡിഎഫ് പക്ഷത്തിന്റെ ഇടനിലക്കാരനായ, മലയാള മനോരമ മുന്‍ തിരുവനന്തപുരം ബ്യൂറോ തലവന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകള്‍ കള്ളമാണെന്നും അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്നേരിട്ടു വിളിക്കുകയായിരുന്നുവെന്നും മുണ്ടക്കയത്തിന്റെ ലേഖനം ഭാവനയാണെന്നും ബ്രിട്ടാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുണ്ടക്കയവുമായി ചര്‍ച്ച നടത്തിയിട്ടില്ല. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അന്ന് കൈരളി ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ചെറിയാന് ഫിലിപ്പുമായാണ് ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍ വിളിച്ചാണ് ഞാനുമായി സംസാരിച്ചത് എന്നാണ് വിശദീകരണം.
ഇപ്പോള്‍ എംപിയായ ബ്രിട്ടാസ്, സര്‍ക്കാര്‍ അംഗീകാരമുള്ള മാധ്യമ പ്രവര്‍ത്തകനായിരിക്കെയാണ് രാഷ്ട്രീയ ദല്ലാള്‍ പണിചെയ്തത്. എന്നാല്‍, എല്‍ഡിഎഫ് പ്രതിനിധിയെന്ന നിലയിലാണ് ഇടപെട്ടതെന്നാണ് വിശദീകരണം.
സമരം യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദയവ് ചെയ്ത് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ചര്‍ച്ച ചെയ്തത്. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്യുമ്പോള്‍ തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. സമരം അവസാനിപ്പിച്ചത് യുക്തിപരമായ തീരുമാനമായിരുന്നു. സമരം തീര്‍പ്പാക്കിയത് തന്റെ ഇടപെടലിലാണെന്ന് ലേഖനമെഴുതിയ മുണ്ടക്കയം അന്ന് ജോലി ചെയ്ത മാധ്യമത്തില്‍ വാര്‍ത്ത കൊടുക്കാഞ്ഞതെന്താണെന്നും ബ്രിട്ടാസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: