ലഖ്നൗ: സമാജ്വാദി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തിന് നേരെ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവര്‍ എന്തും ചെയ്യും. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ എന്‍ഡിഎ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാമക്ഷേത്രത്തില്‍ ബാലകരാമനെ പ്രതിഷ്ഠിച്ചത്.
എസ്പി-കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ രാമക്ഷേത്ര തീരുമാനം മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്ന് എസ്പിയുടെ മുതിര്‍ന്ന നേതാവ് രാമനവമി ദിനത്തില്‍ പറഞ്ഞത്. അതേസമയം രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് കുടുംബവും അധികാരവും മാത്രമാണ് പ്രധാനം. അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും സ്വത്തുക്കള്‍ അളന്ന് തിട്ടപ്പെടുത്തി നിങ്ങളുടെ ലോക്കറിലെ സ്വര്‍ണവും പണവും ജിഹാദ് ചെയ്യുന്നവര്‍ക്ക് നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ രാജകുമാരന് പറയുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ഭരണഘടനയെ അപമാനിക്കുകയണ്.
ഡോ.അംബേദ്കര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്കുന്നു. ഇതിനായി കോണ്‍ഗ്രസ് കര്‍ണാടകയെ പരീക്ഷണശാലയാക്കി മാറ്റുകയായിരുന്നു.
ശക്തമായ ബിജെപി സര്‍ക്കാരിന് മാത്രമേ ജനങ്ങള്‍ക്ക് വികസനം നല്‍കാനാവൂ. ഇന്ന് യുപിക്കൊപ്പം രാജ്യം മുഴുവന്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: