ബിജെപി മുന്നണി 300 സീറ്റ് നേടുമെന്ന പ്രവചനം ശക്തമായതോടെ കേവല ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ വരുമെന്നതിനാല്‍ ഇന്ത്യന്‍ വിപണി വീണ്ടും ഉയരുന്നുവെന്ന് വിദഗ്ധരുടെ നിരീക്ഷണം. ഈ ആഴ്ച രണ്ട് ശതമാനമാണ് വിപണി കയറിയത്.
നേരത്തെ മോദി വിരുദ്ധ മാധ്യമങ്ങളായ ബിബിസി, ദി വൈര്‍, ദി ഹിന്ദു, ന്യൂസ് ലോണ്ട്രി, ന്യൂസ് ക്ലിക് തുടങ്ങിയ വന്‍തോതില്‍ ഇന്ത്യ മുന്നണി മുന്നേറുന്നതായി വാര്‍ത്ത പരത്തിയിരുന്നു. നിരവധി സമൂഹമാധ്യമപേജുകളും ഇതേ കഥ മെനഞ്ഞിരുന്നു. ഇതോടെ ആര് ജയിക്കുമെന്ന ആശങ്ക ഉണര്‍ന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിക്കുന്നതിന് കാരണമായി പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആശങ്കകള്‍ ഒഴിഞ്ഞിരിക്കുന്നു. പ്രദീപ് ഗുപ്ത (ഏക്സിസ് മൈ ഇന്ത്യ), പ്രശാന്ത് കിഷോര്‍ തുടങ്ങിയവര്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ്. പൊതുവില്‍ 300ല്‍ അധികം സീറ്റുകള്‍ നേടുമെന്ന പ്രചാരണം സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും പ്രബലമായിക്കഴിഞ്ഞു.
ഇതോടെ വിദേശ നിക്ഷേപകസ്ഥാപനങ്ങളും വീണ്ടും ചെറിയ തോതിലാണെങ്കില്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. ഓഹരികള്‍ വാങ്ങിക്കോളൂ, ജൂണ്‍ നാലിന് വിപിണി ഉയരും എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആത്മവിശ്വാസത്തോടെയുള്ള ആഹ്വാനവും ആഭ്യന്തരനിക്ഷേപകരെയും ഉണര്‍ത്തിയിരിക്കുകയാണ്.
വസ്തുനിഷ്ടമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവര്‍ 400 സീറ്റുകള്‍ കിട്ടിയില്ലെങ്കിലും 300ല്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണെന്നും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ വി.കെ. വിജയകുമാര്‍ പറയുന്നു. ഇതാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിപണി ഉയരാന്‍ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. “ആകെയുള്ള 540ല്‍ 271 സീറ്റു നേടിയാല്‍ തന്നെ കേവല ഭൂരിപക്ഷമായി. അങ്ങിനെയെങ്കില്‍ 300 സീറ്റുകള്‍ നേടിയാല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരും”-മാര്‍ക്കറ്റ് മിനിറ്റ്സ് എന്ന പരിപാടിയില്‍ വിജയകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: