ഇസ്ലാമബാദ്: ഭാരതം ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ വഴിയിലെ കുഴികളില്‍ വീണ് മരിക്കുകയാണെന്ന് പാക് പാര്‍ലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാല്‍. മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാകിസ്ഥാന് പാര്‍ട്ടി അംഗമായ മുസ്തഫ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
കറാച്ചിയില്‍ കുടിവെള്ളമില്ല, ഇവിടുത്തെ 70 ലക്ഷം കുട്ടികള്‍ക്കും പാകിസ്ഥാനിലെ 2.6 കോടി കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ പോലും സാധിക്കുന്നില്ല. അവര്‍ക്ക് വിദ്യാഭ്യാസം നഷ്ടമാകുകയാണ്. പാകിസ്ഥാന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നു കറാച്ചി. എന്നാല്‍ ഇന്ന് സ്ഥിതി വളരെ മോശമാണ്. കറാച്ചിയിലെ 48,000 സ്കൂളുകളില്‍ 11,000ത്തിലധികം സ്കൂളുകളിലും കുട്ടികളില്ല. സിന്ധിലെ 70 ലക്ഷം കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. രാജ്യത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസമില്ല. മുസ്തഫ പറഞ്ഞു.
പാക് അധീന കശ്മീരില്‍ പാക് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഭാരതത്തെ പ്രശംസിച്ച്, തങ്ങളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: