പത്തനംതിട്ട: സൈനിക സേവന റിക്രൂട്ട്മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ അഗ്നിപഥില്‍ ഇപ്പോള്‍ ചേരാം. 17 മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസോ തത്തുല്യ പരീക്ഷയോ അല്ലങ്കില്‍ പ്ലസ് ടു പാസായവര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമാണ് അവസരം. മെയ് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2024 നവംബര്‍ ബാച്ചിലേക്കാണ് റിക്രൂട്ട്മെന്റ്. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ നല്‍കിയിട്ടില്ല. നാല് വര്‍ഷത്തേക്കാണ് തുടക്കത്തില്‍ സേവനം ലഭിക്കുക. എസ്എസ്ആര്‍ റിക്രൂട്ട്മെന്റിന് കണക്കും ഫിസിക്സും പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ ജയിച്ചവര്‍ക്കും 50 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ പാസായവര്‍ക്കും അപേക്ഷിക്കാം. മെട്രിക് റിക്രൂട്ട്മെന്റിന് 50% മാര്‍ക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.
ആദ്യ വര്‍ഷം 30,000 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 33,000-36,500-40,000 എന്നിങ്ങനെയാണ് ശമ്പളം. 550 രൂപ ഫീസ് അടച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഒഡീഷയിലെ ഐഎന്‍എസ് ചില്കയില് നവംബറില്‍ പരിശീലനം ആരംഭിക്കും. വിശദവിവരങ്ങള്‍ www.jonidiannavy.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: