ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയാണെന്ന് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി തനിക്കെതിരെ മുന്നില്‍ നിന്നാണ് മത്സരിച്ചതെങ്കില്‍ പ്രിയങ്ക തനിക്കെതിരെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ദശകങ്ങളായി ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായിരുന്ന അമേഠിയില്‍ ഇക്കുറി ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കുന്നില്ല. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് തോറ്റ രാഹുല്‍ ഗാന്ധി ഇക്കുറി റായ് ബറേലിയില്‍ നിന്നാണ് മത്സരിക്കുന്നത്. തീരെ ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് അമേഠിയില്‍ മത്സരിപ്പിക്കുന്നത്. സോണിയാഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇതോടെ സ്മൃതി ഇറാനിയുടെ വിജയം ഏതാണ് സുനിശ്ചിതമായിക്കഴിഞ്ഞു.
പക്ഷെ സ്മൃതി ഇറാനിയെ തോല്പിക്കാന് മണ്ഡലത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് പ്രിയങ്ക ഗാന്ധി. “തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഞാന്‍ കുട്ടിക്കളിക്കില്ല. സ്റ്റേജിന്റെ പിന്നാമ്പുറത്ത് നിന്നും കരുക്കള്‍ നീക്കുന്നത് പ്രിയങ്കയാണ്. ബൂത്ത് പിടിച്ചെടുക്കാന്‍ വരെ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. പണ്ട് ഗാന്ധി കുടുംബത്തിലെ മനേകാ ഗാന്ധിയെ വരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിരുന്നു. “- സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: