കോട്ടയം: ഗുണ്ടകളുടെയും ലഹരി മാഫിയയുടെയും വ്യാപകമായ അഴിഞ്ഞാട്ടത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നതോടെ കോട്ടയത്തും നടപടിയുമായി ജില്ലാ പോലീസ്. കഴിഞ്ഞദിവസം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ വകുപ്പുകളിലായി 262 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേര് അറസ്റ്റിലായി. ലോഡ്ജ്്, ഹോസ്റ്റല്‍ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ലഹരിക്കടത്തു നടത്തുന്നവര്‍ക്കും വാറണ്ടായ കേസുകളില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കും എതിരെയാണ് മുഖ്യമായും നടപടി. ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഡോഗ് സ്വാഡും പരിശോധനയ്ക്കുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടുന്നു. ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ച് വാഹനപരിശോധനയും ശക്തമാക്കി. ജില്ലാപോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
ഗുണ്ടകളുടെ അഴിഞ്ഞാട്ടം സംസ്ഥാനത്തെമ്പാടും വ്യാപകമായ പശ്ചാത്തലത്തിലാണ് പരിശോധന. ഒരു സ്റ്റേഷനില്‍ കുറഞ്ഞത് പത്ത് ഗുണ്ടകളെയെങ്കിലും പിടിക്കണമെന്നാണ് നിര്‍ദ്ദേശം. പരിശോധന തുടരണമെന്ന് ക്രമസമാധാനചുമതലയുള്ള എഡിജിപി അജിത് കുമാര്‍ ജില്ലാ പോലീസ് മേധാവിമാരുമായുള്ള ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നിര്‍ദ്ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: