ഇക്കുറി ബിജെപി ബംഗാളില്‍ റെക്കോഡ് സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ. ബംഗാളിലെ ഹൗറയിലെ ഉലുബേറിയയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അമിത് ഷാ.
ഏകദേശം 24 മുതല്‍ 30 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഇതുവരെ ബിജെപിയ്ക്ക് കിട്ടിയ പരമാവധി സീറ്റുകള്‍ 18 ആണ്. 2019ല്‍. 2014ല്‍ വെറും രണ്ട് സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. മമത ബാനര്‍ജിയുടെ വോട്ട് ബാങ്ക് ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യ മുസ്ലിങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി മുന്നണിയ്ക്ക് ഭരണം കിട്ടാന്‍ ഇനി രണ്ട് സീറ്റ് മതി; നാല് ഘട്ടം കഴിഞ്ഞപ്പോഴേ എന്‍ഡിഎ 270 സീറ്റുകള്‍ നേടിക്കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. നാല് ഘട്ടം വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ 380 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞത്. ഇതില്‍ 270 സീറ്റുകള്‍ എന്‍ഡിഎ നേടി. – അമിത് ഷാ പറഞ്ഞു. 400 സീറ്റ് എന്ന ലക്ഷ്യം തികയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു.
29 സീറ്റുകളോടെ 2019ല്‍ തെക്കേയിന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി ബിജെപി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: