പാക് അധീന കശ്മീര്‍ എല്ലാകാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും അതിനെ ഇന്ത്യയോട് ലയിപ്പിക്കുമെന്നും അമിത് ഷാ. സെറാംപൂറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് കല്ലെറിഞ്ഞത് കശ്മീരിലായിരുന്നു. ഇപ്പോള്‍ കല്ലേറ് നടക്കുന്നത് പാക് അധീന കശ്മീരിലാണ്. അതുപോല ആസാദി എന്ന മുദ്രാവാക്യം ഉയര്‍ന്നത് കശ്മീരിലായിരുന്നെങ്കില്‍ ഇന്ന് ആസാദിയ്ക്കുള്ള മുറവിളി ഉയരുന്നത് പാക് അധീന കശ്മീരിലാണെന്നും അമിത് ഷാ പറഞ്ഞു.
ഒരിയ്ക്കല്‍ കലാപഭൂമിയായ കശ്മീരില്‍ അതിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുമാറ്റിയപ്പോള് കശ്മീരില്‍ സമാധാനം തിരിച്ചുവന്നു. അതോടെ പാക് അധീന കശ്മീരില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം ആരംഭിച്ചു. എന്നായാലും പാക് അധീന കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.
2024ല്‍ 400 സീറ്റുകള്‍ നേടിയാല്‍ വാരണാസിയിലെ ഗ്യാന്‍വാപിയിലും മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിയിലും ക്ഷേത്രങ്ങള്‍ ഉയര്‍ത്തും: ഹിമന്ത ബിശ്വ ശര്‍മ്മ
2019ല്‍ ബിജെപി 300 സീറ്റുകള്‍ നേടിയപ്പോള്‍ കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളയുകയും അയോധ്യയില്‍ ക്ഷേത്രം പണിയുകയും ചെയ്തു. 2024ല്‍ 400 സീറ്റുകള്‍ നേടിയാല്‍ വാരണാസിയിലെ ഗ്യാന്‍വാപിയിലും മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിയിലും ക്ഷേത്രങ്ങള്‍ ഉയര്‍ത്തുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: