Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈശ്വരനെന്ന ഊര്‍ജത്തിന്റെ പ്രവാഹം

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'

ശിവകുമാര്‍ by ശിവകുമാര്‍
May 15, 2024, 04:32 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വായുരനിലമമൃതമ
ഥേദം ഭസ്മാന്തം ശരീരം
ഓം ക്രതോ സ്മര കൃതം സ്മര
ക്രതോ സ്മര കൃതം സ്മര
(ശ്ലോകം 17)

(വായു മരണമില്ലാത്ത വായുവായി തീരട്ടെ. സ്ഥൂലമായ ശരീരം ഭസ്മമായി തീരട്ടെ. ഓം, സങ്കല്പ സ്വരൂപമായ മനസ്സേ… ഓര്‍മ്മിച്ചാലും ചെയ്തതിനെ ഓര്‍മ്മിച്ചാലും, മനസ്സേ… ഓര്‍മ്മിച്ചാലും ചെയ്തതിനെ ഓര്‍മ്മിച്ചാലും…)
ജനിച്ച്, ലക്ഷ്യത്തിലേക്ക് വളര്‍ന്ന സൂര്യന്‍, ഇവിടെ അസ്തതമിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍, സത്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച്, ആത്യന്തികമായ സത്യത്തെ സ്വജീവിതത്തില്‍ സാക്ഷാത്കരിച്ച ഗുരു ചൊല്ലുന്ന യാ ത്രാമൊഴിയാണ് ഈ ശ്ലോകം.

മരണമെന്ന അനിവാര്യമായ വേര്‍പിരിയലിന്റെ ഘട്ടത്തിലേക്ക് ജീവിതം കൊണ്ട് നമ്മള്‍ രൂപപ്പെടുത്തിയെടുത്ത ശരീരവും അതിലെ അറിവും എത്തുകയാണ്. ജഡമായ ശരീരത്തെ അഗ്‌നി എടുക്കുമ്പോള്‍ ഭസ്മാന്തരമായി അതിന്റെ കഥ അവസാനിക്കുന്നു. എന്നാല്‍ ആത്മതത്ത്വത്തില്‍ നിന്നും പ്രാണികളുടെ കര്‍മ്മങ്ങളെ വിഭജി ച്ചെടുത്ത വായു അതിന്റെ പ്രയാണം തുടരും.

(അത് കര്‍മ്മഫലങ്ങളുമായി, പുതിയ ശരീരത്തെ സൃഷ്ടിക്കുവാനുള്ള ദൗത്യത്തിലേക്ക് തിരിയുകയാണ്)
ഈ ശരീരത്തിലെ വായു പുനര്‍ജ്ജന്മങ്ങളുടെ പരമ്പരയെതാണ്ടി, മരണത്തെ എന്നന്നേക്കുമായി അതിക്രമിച്ചു പോകട്ടെ. ഇവിടെ യഥാര്‍ത്ഥത്തില്‍ അവിദ്യയെന്ന മരണത്തെ കടന്ന് അമൃതത്വത്തെ പ്രാപിച്ച ഒരു ഗുരുവിനെയാണ് നാം കാണേണ്ടത്. അദ്ദേഹം സൂക്ഷ്മമായ ചില യാഥാര്‍ത്ഥ്യങ്ങള്‍, സത്യത്തിന്റെ മൂഖം മറയ്‌ക്കപ്പെട്ടിരിക്കുന്നതു പോലെ, വരികള്‍ക്ക് പുറകില്‍സൂക്ഷിച്ചിട്ടുണ്ട്.

ഇവിടുത്തെ പ്രാര്‍ത്ഥനയില്‍ ‘ഓം’ എന്നൊരു വാക്ക് ഗുരു ഉച്ചരിക്കുന്നുണ്ട്. എന്താണ് ‘ഓം’? അത് സാകാരനും നിരാകാരനുമായ ഈശ്വരന്റെ പൂര്‍ണരൂപമാണ്. അതായത് സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുകയും, അതേസമയം അതില്‍ നിന്നെല്ലാം മാറി ബ്രഹ്മാണ്ഡങ്ങള്‍ വ്യാപിച്ച് നില്‍ക്കുകയും ചെയ്യുന്ന ഈശ്വരന്റെ പൂര്‍ണ്ണമായ രൂപമാണത്. വ്യാവഹാരികമായ അര്‍ത്ഥത്തില്‍ അത് ‘അ’ ‘ഉ’ ‘മ'(മ്) എന്ന മൂന്ന് ശബ്ദമാത്ര കളെന്നും പറയാം. തന്നിലുള്ള ഏത് ആശയവും വാക്കുകളായി ഉച്ചരിക്കുവാന്‍ കഴിയുന്ന മനുഷ്യശേഷിയുടെ സംക്ഷിപ്തരൂപമാണ് ഓം.
നമ്മുടെ ഉള്ളാഴങ്ങളില്‍ നിന്ന് ഉയരുന്ന ശബ്ദമാണ് ‘അ…’ എന്നാല്‍ നമ്മിലെ ഉച്ചാരണ ശേഷിയുടെ പരിധിയാണ്, മൂക്കിലൂടെ പുറത്തേക്ക് വരുന്ന മ്…. എന്ന ശബ്ദം. ‘അ’ യില്‍ നിന്ന് ‘മ്’ യിലേക്ക് നമ്മിലെ ശബ്ദശക്തി ‘ഉ…’ കാരമായി പ്രവഹിച്ചെത്തുമ്പോള്‍ അത് ‘ഓം’ എന്നാകുന്നു. നമ്മുടെ വാക്കുകളെല്ലാം ഇതിന കത്താണ്. അതായത് ശിവനെന്നോ വിഷ്ണുവെന്നോ ഭഗവതിയെന്നോ ഒക്കെയുള്ള ശബ്ദങ്ങളെല്ലാം ഇതിനകത്തുള്ളവയാണ്. വാക്കുകളില്‍ ഒതുങ്ങാത്ത ഈശ്വരന്‍ എന്ന സത്യത്തെ അറിഞ്ഞ ഭൂരിപക്ഷവും ഒരുകാര്യത്തില്‍ യോജിക്കുന്നുണ്ട്. അത് ശബ്ദഗുണത്തിലാണ്. അവരെല്ലാം അദ്ദേഹത്തിന് ആ ഗുണം നല്‍കിയിട്ടുണ്ട്. (അവര്‍ക്ക്, പരമപിതാവ് അശരീരിയിലൂടെ വെളിപ്പെട്ടത് കൊണ്ടാകാം) പാരമാര്‍ത്ഥികമായ അര്‍ത്ഥത്തില്‍, എപ്പോഴോ തുടങ്ങി, അല്‍പനേരം നിലനിന്ന്, അന്ത്യത്തോടെ വിലയം പ്രാപിക്കുകയും ചെയ്യുന്ന സൃഷ്ടിക്ക് പിന്നിലുള്ള ഈശ്വരനെന്ന ഊര്‍ജ്ജത്തിന്റെ പ്രവാഹമാണ് ‘ഓം’. അതിനെ നീണ്ടുനില്‍ക്കുന്ന ഒരു മൂളലായി വിഭാവനം ചെയ്താല്‍, അത് ഈശ്വരന്‍ എന്ന പവ്വര്‍ ഹൗസ്സിലെ ഊര്‍ജ്ജപ്രവാഹത്തിന്റെ ശബ്ദമാണ്. സൃഷ്ടി ജ്ഞാനത്തില്‍ നിന്ന് ഒരു വസ്തുവിന്റെ തുടക്കവും ഒടുക്കവും വ്യക്തമായി അറിഞ്ഞ്, ശക്തി പലവഴികളില്‍ കൂടി കാലനാഗങ്ങളായി ഇരമ്പിവന്ന് ബാഹ്യാവസ്ഥയില്‍ ഓരോന്നും സൃഷ്ടിക്കുകയായിരുന്നു. മരവും മൃഗവും മനുഷ്യനുമായി സൃഷ്ടിയെ വ്യാഖ്യാനിക്കുന്നത്, ആ ശബ്ദശക്തിയാണ്. അതാണ് ഈശ്വരനില്‍ നിന്ന് ആദിയില്‍ പുറത്തേക്കുവന്ന, ‘ജഗത്ത്’ എന്ന മഹാവചനം. ആ ശബ്ദശക്തി തന്നെയാണ് എല്ലാ രൂപങ്ങളേയും പടയ്‌ക്കുന്ന നിരാകാരമായ പടച്ചവന്‍.
മനുഷ്യനായി തീര്‍ന്ന, തന്നിലെ ശബ്ദശക്തിയെ അനുഭവപ്പെടുത്തിയ ഒരാള്‍, തന്റെ ശ്വാസഗതിയെ, സ്രഷ്ടാവിന്റെ നീണ്ടുനില്‍ക്കുന്ന വചനവുമായി ഏകീകരിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ശബ്ദമാണ് ‘ഓം’. അതുകൊണ്ടു തന്നെ ഈശ്വരനുമായി അത്രകണ്ട് ലയിച്ചു ചേര്‍ന്ന യോഗശക്തിക്കേ അന്ത്യനേരത്ത് ‘ഓം’ എന്നുച്ചരിക്കുവാന്‍ കഴിയൂ. ആത്മസാക്ഷാത്കാരം നേടിയ ഗുരുവില്‍ നിന്ന് പുറപ്പെട്ടത് ആ ശബ്ദമാണ്.

ഈ രീതിയില്‍, പരമപദത്തെ തന്റെ അന്ത്യനിമിഷത്തില്‍ സ്മരിക്കുവാന്‍, ഒരു ഒരു സാധാരണ മനുഷ്യന് കഴിയില്ല. കാരണം മരണഭയത്തിന്റെ കയത്തില്‍ വീണുപോയ നിസ്സഹായനായ അയാള്‍ക്ക്, ആ സമയം സ്വന്തം ദേഹത്തിന് മേല്‍ യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല. എന്നാല്‍ അതിന് കഴിഞ്ഞാല്‍ സംശയം വേണ്ട അയാള്‍ ഒരു തികഞ്ഞ യോഗിയായിരിക്കും. അദ്ദേഹത്തിന് മാത്രമേ മരണവേളയിലും, വളരെ തെളിഞ്ഞ ബുദ്ധി യോടെ അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയൂ. അതിന് തെളിവാണ്… ‘സങ്കല്പ സ്വരൂപമായ മനസ്സേ… ഓര്‍മ്മിച്ചാലും ചെയ്തതിനെ ഓര്‍മ്മിച്ചാലും….’ എന്ന് ആവര്‍ത്തിക്കുന്ന വാക്കുകള്‍.

മരണവക്രത്തിലും നിലതെറ്റാത്ത ഈ തെളി മതന്നെയാണ്, വിദ്യയും അവിദ്യയും ഒരുമി ക്കുന്ന ഈ പാതയിലൂടെ, ഏകാഗ്രതയോടെ യും കാര്‍ക്കശ്യത്തോടെയും നടന്നു നീങ്ങിയ തിന്റെ അന്ത്യഫലം. ഭഗവദ്ഗീതയില്‍ പറയുന്നുണ്ട് ജീവിതകാലത്ത് യോഗാവസ്ഥയെ പ്രാപിക്കാന്‍ കഴിഞ്ഞാല്‍ അത് മഹത്തായ ഭയത്തില്‍ നിന്നുള്ള മോചനമാണെന്ന്. മഹത്തായഭയം സര്‍വ്വജീവികളേയും ആഴ്ന്ന് നില്‍ക്കുന്ന മരണഭയം തന്നെയാണല്ലോ.

ഇവിടെ, ആയുഷ്‌ക്കാലത്തിലെ നല്ല സമയം മുഴുവന്‍ മനസ്സിനെ സത്യാഭിമുഖമാക്കി ജീവിച്ച ഒരു മനുഷ്യാത്മാവ് സ്വയം നിയന്ത്രിച്ചു വന്ന വഴിയില്‍ നിന്നുകൊണ്ട് തന്നെ മരണമെന്ന ഘട്ടത്തിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍ കുകയാണ്. സങ്കല്പ ശക്തിയായ മനസ്സേ… നിന്റെ സ്വരൂപത്തെ സ്മരിക്കുക. ‘ഓം’ എന്ന ആത്യന്തികമായ പദത്തിലേക്ക് തന്നെ പ്രയാണം ചെയ്യുക. കഴിഞ്ഞകാലങ്ങളില്‍ നീ ചെയ്തിരുന്നത് അതാണ്; എന്തുചെയ്താലും വിടാതെയുള്ള സ്വരൂപസ്മരണ (ഭഗവത് സ്മരണ). ഈശ്വരനെ മുന്നില്‍ കണ്ട എന്തെ ങ്കിലും ചെയ്തിട്ടുള്ളൂ. ഇപ്പോഴും അത് തന്നെ ചെയ്യുക. സ്മരിക്കുക…അവനെ തന്നെ സ്മരി ക്കുക… ആ വഴി തന്നെ സ്മരിക്കുക. സ്ഥല കാലത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നേ ഒരാള്‍ക്ക് പ്രപഞ്ചസത്തയെ നേടാന്‍കഴിയൂ. വാക്കിനും മനസ്സിനും അപ്പുറമുള്ള ആ തലത്തി ലെത്തി സത്യത്തെ സാക്ഷാത്കരിച്ച ഒരു ജീവന്, അന്ത്യനിമിഷങ്ങളില്‍ സ്വബോധത്തെ ശരീരതലത്തിലെ കുറച്ച് ഓര്‍മ്മകളില്‍ തളച്ചിടാന്‍ കഴിയില്ല. ഗുരുവിന്റെ ആ വാക്കുകള്‍, ലക്ഷ്യത്തെ മുറുകെപ്പിടിക്കുന്ന ഒരു മഹായോഗിയുടെ അന്ത്യനിമിഷത്തിലെ സങ്കല്‍പ്പങ്ങളായിരുന്നു.

വളരെ പ്രധാനപ്പെട്ട ഒരു സംഗതി, മരണസമയത്ത് പരമമായ ലക്ഷ്യത്തിന്റെ ചിത്രം നിങ്ങളില്‍ തെളിയണമെങ്കില്‍ അത് അനുസരിച്ചുള്ളതായിരിക്കണം നിങ്ങളുടെ മുന്‍കാല ജീവിതവും എന്നതാണ്. പ്രാര്‍ത്ഥനയും ധ്യാനവും ശീലിച്ചിട്ടില്ലാത്ത മനസ്സ് ഒരുകാരണവശാലും, മരണസമയത്ത് ഭഗവാനെ സ്മരിക്കുകയോ… ‘ഓം’ എന്ന് ഉച്ചരിക്കുകയോ ചെയ്യില്ല. ഇവിടെ ഉപനിഷത്ത് മൗനമായി പറയുന്നത്, ഈ പ്രപഞ്ചവുമായുള്ള നമ്മുടെ ബന്ധത്തെ നിലനിര്‍ത്തുന്ന പ്രാര്‍ത്ഥനയും ധ്യാനവും എന്തുവന്നാലും സ്വജീവിതത്തില്‍ നിന്ന് ഒഴിവാക്കരുതെന്നാണ്. ഉദിച്ച്, വളര്‍ന്ന് അസ്തമിക്കുന്ന മനുഷ്യജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും പരാമര്‍ശിക്കുന്ന ഈ ഭാഗത്തെ ശ്ലോകങ്ങളെല്ലാം, നിറഞ്ഞ പ്രാര്‍ത്ഥന കളായത് കേവലം യാദൃച്ഛികതയല്ല. അതൊക്കെ, മനുഷ്യജീവിതം നിരന്തരമായി അനുഷ്ഠിക്കപ്പെടേണ്ട പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു തപസ്സാണെന്ന, ഗുരുവിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്.

Tags: Upanishads
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഉപനിഷത്തിന്റെ ശാസ്ത്രഭാഗം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies