കോഴിക്കോട് : പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം നേരിട്ടെന്ന പറവൂര്‍ സ്വദേശിനി നവവധുവിന്റെ പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്. പന്തീരാങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഉത്തരമേഖല ഐജിയാണ് സസ്പന്‍ഡ് ചെയ്തത്.
എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാവും. പീഡനം നേരിട്ട പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തല്‍.
പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം നേരിട്ടെന്നായിരുന്നു പറവൂര്‍ സ്വദേശിനി നവവധു പറഞ്ഞത്. കേബിള്‍ കുഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് രാഹുല്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞിരുന്നു. ലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ മര്‍ദ്ദിച്ചെന്നും യുവതി വെളിപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പരാതി നല്‍കിയിട്ടും ഗാര്‍ഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്ക്കെതിരെ യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പ് പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് രാത്രി ഒരു മണിയോടെ ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്.വീട്ടില്‍ അമ്മയും രാഹുലിന്റെ സഹോദരിയും ഉള്‍പ്പെടെ ഉണ്ടായിട്ടും ആരും സഹായത്തിനെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: