സിനിമാ ലോകത്ത് ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു മോഹിനി. ഇന്ന് കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മോഹിനിയുള്ളത്. ഭരത് എന്നാണ് ഭർത്താവിന്റെ പേര്. രണ്ട് മക്കളുമുണ്ട്. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനി പിന്നീട് മതം മാറുകയും പേര് ക്രിസ്റ്റീന എന്നാക്കുകയും ചെയ്തത് നേരത്തെ വാർത്തയായിരുന്നു. മതം മാറിയതിനെക്കുറിച്ചും കുടുംബത്തിൽ നിന്നുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മോഹിനിയിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന തോന്നൽ എനിക്ക് വരാൻ തുടങ്ങി. പതിയെ ഡിപ്രഷനിലേക്ക് പോയി. മോശം സ്വപ്നങ്ങൾ കണ്ടു. ഉറങ്ങിയാൽ ആന വന്ന് വീണാൽ പോലും അറിയാത്ത ആളായിരുന്നു ഞാൻ. ഉറക്കം കുറഞ്ഞു. ബ്രാഹ്മണ കുടുംബത്തിൽ നിന്നായതിനാൽ ഞങ്ങൾ ഇത്തരം കാര്യങ്ങളിൽ ആദ്യം ജ്യോത്സ്യനെ കാണും. നിങ്ങൾ ആത്മഹത്യ ചെയ്ത് മരിക്കുമെന്നാണ് കാണുന്നത്, സൂക്ഷിക്കണമെന്ന് ജോത്സ്യൻ പറഞ്ഞു.
പിന്നീട് കടുത്ത ഡിപ്രഷൻ വന്നു. പടങ്ങൾ കുറഞ്ഞു. അഡ്വാൻസ് തരുമെങ്കിലും പിന്നീട് ക്യാൻസലാവും. എല്ലാ ദിവസവും മോശം സ്വപ്നങ്ങൾ കണ്ടു. ആത്മഹത്യ ചെയ്യാൻ താൻ ശ്രമിച്ചിരുന്നെന്നും മോഹിനി തുറന്ന് പറഞ്ഞു. എനിക്കും ഭർത്താവിനും ഇടയിൽ പ്രശ്നം വന്നു. കല്യാണത്തിന് ശേഷമാണ് ഈ പ്രശ്നങ്ങൾ വന്നത്, എനിക്കീ വിവാഹ ജീവിതം വേണ്ടെന്ന് ഞാൻ പറഞ്ഞു. ഭരത് നന്നായി പഠിച്ച ആളായിരുന്നതിനാൽ നീ വെയ്റ്റ് ചെയ്യ്, ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട, എന്താണ് സംഭവിക്കുകയെന്ന് നോക്കാമെന്ന് പറഞ്ഞു.
ജ്യോത്സ്യൻ പറഞ്ഞത് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. ഞാൻ വേദങ്ങൾ പഠിച്ചു. ജോത്സ്യം, ജാതകം, കർമ്മ തുടങ്ങിയവയ്‌ക്ക് അപ്പുറത്തുള്ള ഒര ദൈവം എവിടെയോ ഉണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് യേശു കൃസ്തു എന്റെ സ്വപ്നത്തിൽ വന്നത്. യേശു ക്രിസ്തു സ്വപ്നത്തിൽ വന്ന ശേഷം ദുസ്വപ്നങ്ങൾ കണ്ടില്ല. താൻ പഴയത് പോലെ സന്തോഷവതിയായെന്നും മോഹിനി പറയുന്നു. മതം മാരുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും നടി സംസാരിച്ചു. ഭരത് പ്രശ്നമില്ലായിരുന്നു. അദ്ദേഹം സന്തോഷിച്ചു.
ഭരത് നോൺ വെജിറ്റേറിയനാണ്. ഞാൻ കടുത്ത വെജിറ്റേറിയനാണ്. ബ്രാഹ്മണയായ ഭാര്യ ക്രിസ്താനിയാകുന്നതിൽ കുഴപ്പമില്ലേ എന്ന് ഞാൻ ചോദിച്ചു. അതിൽ പ്രശ്നമില്ല, ദൈവം എന്നത് മതവുമായി ബന്ധപ്പെട്ട കാര്യമല്ല. എന്നാൽ ഇന്ന് എല്ലാവരും അങ്ങനെയാക്കിയെന്ന് ഭരത് പറഞ്ഞെന്നും മോഹിനി ഓർത്തു.
അമ്മ ആദ്യം കുറച്ച് ഷോക്കായി. കാരണം ഞാൻ സംസ്തൃതം പഠിച്ച് പൂജ ചെയ്ത ആളാണ് ഞാൻ. പക്ഷെ ഞാൻ തേടിയതും എനിക്കില്ലാത്തതുമെല്ലാം ജീസസിൽ നിന്നും ലഭിച്ചു. ഡിപ്രഷൻ പൂർണമായും മാറി. സൗത്ത് ഇന്ത്യൻ കുടുംബത്തിൽ നിന്നായതിനാൽ ഭരത് മതം മാറാൻ സമ്മതിച്ചതിനാൽ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല. ഭർതൃ പിതാവും ഒന്നും പറഞ്ഞില്ല. അമ്മായിയമ്മ മരിച്ച് പോയിരുന്നു. കുടുംബത്തിൽ നിന്ന് ഒരു എതിർപ്പും ഇല്ലാതെയാണ് താൻ മതം മാറിയതെന്ന് മോഹിനി പറയുന്നു,
ഭരതും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് മോഹിനി തുറന്ന് പറഞ്ഞു. അദ്ദേഹവും ജ്ഞാന സ്നാനം ചെയ്തു. രണ്ട് കുട്ടികൾക്കും ചെയ്തു. അവരും ഇന്ന് കത്തോലിക്കരാണ്. സമുദ്രം പോലെയുള്ള എന്റെ ഹിന്ദു കുടുംബത്തിൽ ഒരു ചെറിയ ദ്വീപ് പോലെ എന്റെ കുടുംബവും. ബന്ധുക്കൾ പരസ്പരം മനസിലാക്കുന്നവരാണ്. ക്രിസ്മസും പുതുവത്സരവും ദീപാവലിയും ആഘോഷിക്കും. അത് മനോഹരമാണെന്നും മോഹിനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: