ന്യൂദൽഹി: ഗ്വാളിയോർ രാജ്ഞി രാജ്മാത മാധവി രാജെ സിന്ധ്യ അന്തരിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമാണ് മാധവി രാജെ സിന്ധ്യ. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
നേപ്പാളിലെ രാജകുടുംബാംഗമായിരുന്ന ഇവര്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്നു. 1966 ലാണ് അവർ ഇന്ത്യയിലെ മധ്യപ്രദേശിലെ ഗ്വാളിയോർ രാജകുടുംബത്തിലേക്ക് വധുവായി എത്തുന്നത്. സിന്ധ്യ കന്യ വിദ്യാലയത്തിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍പഴ്സണായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകള്‍.
നേപ്പാളിലെ മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന ഷംഷേർ ജംഗ് ബഹാദൂർ റാണയുടെ കൊച്ചുമകളാണ് മാധവി രാജെ. വിവാഹത്തിനു മുൻപ് രാജകുമാരി കിരൺ രാജ്യലക്ഷ്മി ദേവി എന്നായിരുന്നു പേര്. വലിയ ആഘോഷങ്ങളോടെയും ആർഭാടങ്ങളോടെയും ദൽഹിയിൽ വച്ചായിരുന്നു മാധവ റാവു-കിരൺ രാജ്യലക്ഷ്മി വിവാഹം നടന്നത്. വിവാഹം കഴിച്ചതോടെ മറാത്ത രാജകുടുംബങ്ങളിലെ ആചാര പ്രകാരം കിരൺ രാജ്യലക്ഷ്മി ദേവിയുടെ പേര് മാധവി രാജെ സിന്ധ്യ എന്ന് മാറ്റപ്പെട്ടു.
ഭർത്താവ് മാധവറാവു സിന്ധ്യ ജീവിച്ചിരുന്നിരുന്ന കാലത്ത് മഹാറാണി എന്നായിരുന്നു മാധവി രാജെ സിന്ധ്യ അഭിസംബോധന ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഭർത്താവിന്റെ മരണശേഷമാണ് അവർ രാജ്മാത എന്ന് അറിയപ്പെടാൻ ആരംഭിച്ചത്. വ്യവസായ പ്രമുഖ ആയ ചിത്രാംഗദ സിംഗ് ആണ് മറ്റൊരു മകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: