പാട്ന: സുശീല്‍ കുമാര്‍ മോദിയുടെയും ജെസി ജോര്‍ജ്ജിന്റെയും വിവാഹത്തിന് ആശീര്‍വാദങ്ങളുമായി അടല്‍ ബിഹാരി വാജ്പേയി എത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സുശീല്‍ കുമാര്‍ മോദി സരസമായി വിവരിച്ചിട്ടുണ്ട്.
വിവാഹം ആശീര്‍വദിക്കാന്‍ അവിവാഹിതന്… എന്തായാലും ഞാന്‍ എന്റെ സന്തോഷം അറിയിക്കുകയാണ് എന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത അടല്‍ജി പറഞ്ഞതെന്ന് പിന്നീട് മോദി അനുസ്മരിച്ചു. 1986 ഏപ്രില്‍ 13നായിരുന്നു വിവാഹം. അന്ന് അടല്‍ജി പറഞ്ഞത്.
‘ഈ വിവാഹം വടക്കും തെക്കും തമ്മിലുള്ള സംഗമമാണ്. അന്തര്‍സംസ്ഥാന, അന്തര്‍ഭാഷാ, അന്തര്‍വിശ്വാസ വിവാഹം.. വധു കേരളത്തില്‍ നിന്ന്… ആദ്യം പ്രേമം.. പിന്നെ വിവാഹം.. പുരോഹിതന് പറഞ്ഞപോലെ കല്യാണ ശേഷമാണ് പ്രേമമെങ്കില്‍ നല്ലത്. എന്നാല്‍ പ്രേമമാണ്, കല്യാണത്തില്‍ കലാശിച്ചതെങ്കില്‍ അതിനേക്കാള്‍ നല്ലതാണ്. വിവാഹിതരായതിന് രണ്ടു കുടുംബങ്ങള്‍ക്കും ആശംസ. സുശീല്‍ മോദി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് പ്രധാനം. ഇതുവരെ അദ്ദേഹം കഷ്ടപ്പെടുകയായിരുന്നു. രണ്ടു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചിരിക്കുന്നു. അവര്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇതൊരു വലിയ കാര്യമാണ്. സുശീല്‍ജി ഇനി ഒരു വിദ്യാര്‍ഥിയല്ല. അദ്ദേഹത്തിന്റെ ഭാര്യ ഒരു അധ്യാപികയാണ്. സുശീല്‍ജി ഇനി രാഷ്ട്രീയത്തില്‍ സജീവമാകണം..
വിവാഹം കഴിഞ്ഞ ജെസി ജോര്‍ജ്ജ് പാട്നയിലെ ഒരു കോളജില്‍ ചേര്‍ന്നു. മോദി പാട്നയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷം കഴിഞ്ഞാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. കോട്ടയം പൊന്‍കുന്നത്തെ ഒരു കത്തോലിക്കാ കുടുംബാംഗമാണ് ജെസിജോര്‍ജ്ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: