ഭുവനേശ്വര്‍: ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക്സ് മത്സരത്തില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ അഭ ഖതുവ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. 18.41 മീറ്റര്‍ എറിഞ്ഞ അഭ ഖത്വുവ തന്റെ ഏറ്റവും മികച്ച ത്രോ രേഖപ്പെടുത്തി. 2023ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മന്‍പ്രീത് കൗറിന്റെ 18.06 മീറ്ററാണ് 28 കാരിയായ അഭ ഖതുവ തകര്‍ത്തത്.
റെക്കോര്‍ഡ് ഭേദിച്ച ത്രോ ഉണ്ടായിരുന്നിട്ടും, ഒളിമ്പിക് യോഗ്യതാ നിലവാരമായ 18.80 മീറ്ററില്‍ നിന്ന ്അഭ പരാജയപ്പെട്ടു. വനിതകളുടെ ഷോട്ട്പുട്ടില്‍ കിരണ്‍ ബാലിയാന് 16.54 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സൃഷ്ടി വിഗ് 15.86 മീറ്റര്‍ ദൂരം എറിഞ്ഞ് വെങ്കലം നേടി. പുരുഷന്മാരുടെ 200 മീറ്ററില്‍ 20 കാരനായ അനിമേഷ് കുഴൂര്‍ 20.62 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. നാലുബോത്തു എസ് 20.97 സെക്കന്‍ഡില്‍ വെള്ളിയും ജയ് ഷാ 21.31 സെക്കന്‍ഡില്‍ വെങ്കലവും നേടി. ഒളിമ്പിക് യോഗ്യതാ നിലവാരം 20.16 സെക്കന്‍ഡാണ്.
.ഫൈനലില്‍ 13.14 സെക്കന്‍ഡില്‍ ഓടിയെത്തിയ നിത്യ രാംരാജ്, എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ വനിതാ 100 മീറ്റര്‍ ഹര്ഡലറായി. 12.78 സെക്കന്റിന്റെ ദേശീയ റെക്കോഡുള്ള ജ്യോതി യര്‍രാജി മാത്രമാണ് നിത്യയ്ക്ക് മുന്നില്‍. പ്രഗ്യാന്‍ പ്രശാന്തി സാഹു 13.40 സെക്കന്‍ഡില്‍ വെള്ളിയും മൗമിത മൊണ്ടല്‍ 13.64 സെക്കന്‍ഡില്‍ വെങ്കലവും നേടി.
വനിതകളുടെ 200 മീറ്റര്‍ ഫൈനലില്‍ വെറ്ററന്‍ താരം ശ്രബാനി നന്ദയെ 23.85 സെക്കന്‍ഡില്‍ പരാജയപ്പെടുത്തിയാണ് 18 കാരിയായ ഉന്നതി ബോളണ്ട് സ്വര്‍ണം നേടിയത്. നന്ദ 23.89 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ദേവയാനിബ മഹേന്ദ്രസിന് 24.14 സെക്കന്‍ഡില്‍ വെങ്കലം നേടി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് ഷൈലി സിങ്ങിനെ തോല്‍പ്പിച്ചാണ് നയന ജെയിംസ് വനിതകളുടെ ലോങ്ജംപ് ഫൈനലില്‍ ജേതാവായത്. നയന 6.53 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഷൈലി 6.34 മീറ്റര്‍ ചാടി വെള്ളി നേടി.. നയനയോ ഷൈലിയോ ഇതുവരെ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 6.86 മീറ്റര്‍ നേടിയിട്ടില്ല.
മുന്‍നിര ഓട്ടക്കാരായ കാര്‍ത്തിക്, ഗുല്‍വീര്‍, അഭിഷേക് പാല് എന്നിവരുടെ അഭാവത്തില്‍ പുരുഷന്മാരുടെ 5000 മീറ്ററില്‍ സാവന്‍ ബര്‍വാള്‍ 13:51.01 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. 13:51.61 സെക്കന്‍ഡില്‍ ഹര്‍മന്‍ജോത് സിങ് വെള്ളിയും കിരണ്‍ മാത്രേ 13:52.62 സെക്കന്‍ഡില്‍ വെങ്കലവും നേടി.വനിതകളുടെ 800 മീറ്റര്‍ ഫെഡറേഷന് കപ്പ് ഫൈനലില്‍ 2:02.62 സെക്കന്‍ഡില്‍ ഓടിയെത്തിയ കെ എം ചന്ദ കിരീടം നിലനിര്‍ത്തി. ട്വിങ്കിള്‍ 2:03.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വെങ്കലം അമന്‍ദീപ് കൗറിനായിരുന്നു (2:07.96).
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മാനവ് ആര് പോള്‍ പൊസിഷനില്‍ ഫിനിഷ് ചെയ്തു. നിശാന്ത്രാജ ജി 14.22 സെക്കന്‍ഡില്‍ വെള്ളിയും സച്ചിന് ബിനു 14.25 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: