മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. നീന്തൽ അനുവദിക്കാത്ത ഇടത്താണ് വിദ്യാർത്ഥികളെ എത്തിച്ചത്. ഇത് സംബന്ധിച്ചാണ് അദ്ധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. കല്പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ഫാത്തിമ മുർഷിന, അയിഷ റുദ എന്നിവർ മുങ്ങി മരിച്ചത്. പ്രകൃതി പഠന ക്യാമ്പിനിടെ പുഴയിൽ കുളിക്കുക എന്നത് ഷെഡ്യൂളിൽ പരാമർശിച്ചിരുന്നില്ല. എന്നാൽ ഇത് അദ്ധ്യാപകർ അനുവദിച്ചു.
ഇതിന് ഒത്താശ ചെയ്തതിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ കേസെടുത്തിരിക്കുന്നത്. കരിമ്പുഴയിൽ അപകടമേഖല എന്ന ബോർഡിരിക്കുന്നതിന് തൊട്ടടുത്ത് വച്ചാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: