ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ ആദായനികുതി ഓഫീസ് മേഖലയിലുണ്ടായ കെട്ടിടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കെട്ടിട സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ റവന്യൂ ബിൽഡിംഗിന്റെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു.
ഓഫീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന 46-കാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏഴ് പേരെ അവിടെ നിന്നും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: