ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് റെക്കോഡ് വോട്ട് ശതമാനം ലഭിക്കുമെന്ന് പ്രമുഖ ഓഹരി നിക്ഷേപകന് പൊറിഞ്ചു വെളിയത്ത്. മോദി ഭരിച്ച കഴിഞ്ഞ 10 വര്‍ഷമായി മതേതരത്വം വളരുകയായിരുന്നുവെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു.
സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹിന്ദുത്വത്തെ വെറുക്കുന്ന ഉദയനിധി സ്റ്റാലിനെയും മന്‍മോഹന്‍സിങ്ങിനെയും രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും പൊറിഞ്ചു വെളിയത്ത് പരിഹസിച്ചു. ഉദയനിധി സ്റ്റാലിന്, മന്മോഹന്സിങ്ങ്, രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള് എന്നിവരുടെ പ്രസ്താവനകളും നിലപാടുകളും കാട്ടിക്കൊണ്ടാണ് പൊറിഞ്ചുവെളിയത്ത് ഇവരുടെ ഹിന്ദുവിരോധം തുറന്നുകാട്ടുന്നത്.
Why @BJP4India may score record % votes in 2024: Religions should be equitably treated and respected. India's Secular nature has only improved in the last decade! pic.twitter.com/2H0y4zqkbu
— Porinju Veliyath (@porinju) May 12, 2024
“ഇന്ത്യ പൂജാരികളുടെ നാടല്ല”- എന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൊറിഞ്ചുവെളിയത്ത് പങ്കുവെച്ചിരിക്കുന്നത്. ഇത് രാഹുല്‍ ഗാന്ധി തന്നെ ഈയിടെ നടത്തിയ പ്രസ്താവനയാണ്. സനാതനധര്‍മ്മത്തെ വേരോടെ പിഴുതെറിയണമെന്ന ഉദയനിധി സ്റ്റാലിന്റെ വാചകവും കൊടുത്തിരിക്കുന്നു.
ഇന്ത്യയുടെ വിഭവങ്ങളിലെ ആദ്യാവകാശം മുസ്ലിങ്ങള്‍ക്കാണ് എന്ന പ്രസ്താവനയാണ് മന്മോഹന് സിങ്ങിന്റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്നത്. ഇത് മന്മോഹന്സിങ്ങ് തന്നെ നടത്തിയ പ്രസ്താവനയാണ്. ഹിന്ദുത്വത്തെ ചൂലെടുത്ത് തല്ലാനോങ്ങുന്ന ആംആദ്മിക്കാരന്റെ ചിത്രം പങ്കുവെച്ച് ഇതാണ് കെജ്രിവാളിന്റെ നിലപാടെന്നും പൊറിഞ്ചു വെളിയത്ത് തന്റെ സമൂഹമാധ്യമപോസ്റ്റില്‍ പറയുന്നു. സ്മാള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന പൊറിഞ്ചുവെളിയത്ത് ബിജെപി നടപ്പാക്കിയ പൗരത്വഭേദഗതി ബില്ലിനെ പിന്തുണച്ചിരുന്നു. ബിജെപിയുടെ കീഴിലുള്ള ഭാരതമാണ് ശരിക്കും മതേതര, ജനാധിപത്യ രാജ്യമെന്നും പൊറിഞ്ചു വെളിയത്ത് പറയുന്നു.സിഎഎ ഇന്ത്യയില്‍ എത്രയു വേഗം നടപ്പാക്കണമെന്നും ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാകണക്കും ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുജനവിഭാഗത്തിന്റെ ജനസംഖ്യാകണക്കും താരതമ്യം ചെയ്തുകൊണ്ടുള്ള പട്ടികയില്‍ പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കുന്നു.
Bharat – Truly Secular and Most Democratic Nation🇮🇳 #CAA is a much-needed humanitarian gesture! pic.twitter.com/J8EQemObxm
— Porinju Veliyath (@porinju) March 11, 2024
1951ല്‍ വെറും 9 ശതമാനം ഉണ്ടായിരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2023ല്‍ 16 ശതമാനമാണ്. അതേ സമയം 1951ല്‍ 16 ശതമാനം ഉണ്ടായിരുന്ന പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 2023ല്‍ 1.5 ശതമാനമായെന്നും ബംഗ്ലാദേശില്‍ 1951ല്‍ 23 ശതമാനം ഉണ്ടായിരുന്ന ഹിന്ദുവിന്റെ ജനസംഖ്യ 2023ല്‍ 8 ശതമാനമായി ചുരുങ്ങിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി പൊറിഞ്ചു വെളിയത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: