Kerala

പ്രതികൂല കാലാവസ്ഥ; കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

Published by

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം. മഴയും കനത്ത മൂടൽമഞ്ഞും രൂക്ഷമായതിനെ തുടർന്നാണ് വിമാന സർവീസുകൾ വഴി തിരിച്ചുവിട്ടത്. ഉച്ചയോടെ സർവീസുകൾ പുനസ്ഥാപിച്ചു.

കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായ ശേഷം വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ കരിപ്പൂരിൽ സുരക്ഷയുടെ ഭാഗമായി വിമാന സർവീസുകളുടെ ക്രമീകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ തുടർന്ന് ബഹ്‌റയിലേക്കും ദോഹയിലേക്ക് ഉള്ള വിമാനങ്ങൾ ഏറെ വൈകിയാണ് ഇന്ന് പുറപ്പെട്ടത്.

അതിനിടെ കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി.വിമാനത്താവളത്തിന്റെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്
വിമാനത്താളത്തിന്റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു. മതിൽ പുനസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by