തൃശ്ശൂർ: ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ക്രിമിനലുകളടക്കം 60 പേര് പങ്കെടുത്ത പാര്‍ട്ടിയുടെ വീഡിയോ വെടിപ്പായി ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം റീല്സാക്കാനും സഹ ഗുണ്ടകൾ മറന്നില്ല.
ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ രങ്കന് ചേട്ടന്റെ ‘എടാ മോനേ’ വിളിയോടെ ആരംഭിക്കുന്ന വീഡിയോ തലൈവര്‍ തിരിച്ചെത്തിയ അണികളുടെ സന്തോഷത്തിൽ നിറഞ്ഞുനിൽക്കുന്നു തുടക്കം മുതല്‍ അവസാനം വരെ. അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പോലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്.
ഈ പാർട്ടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകൾ കൂടിയതറിഞ്ഞ് പോലീസും ഇവിടെ എത്തിയിരുന്നു. എന്നാൽ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നൽകുകയാണ് ചെയ്തത് എന്നാണ് അനൂപ് പോലീസിന് നൽകിയ വിശദീകരണം.
ഇക്കാര്യങ്ങൾ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: