ഐസിസി ട്വന്റി20 ലോകകപ്പ് ആരംഭിക്കാന്‍ 18 ദിവസം കൂടി. ലോക പോരിന് മൂര്‍ച്ഛ കൂട്ടാന്‍ ആയുധപ്പുരയില്‍ കടുത്ത പണിയിലാണ് താരങ്ങള്‍. കഴിഞ്ഞ രണ്ട് മാസത്തോളമായി ഷെഡ്യൂള്‍ ചെയ്ത പര്യടനങ്ങളില്‍ ഉള്‍പ്പെടുത്തിയത് ട്വന്റി20 മത്സരങ്ങള്‍ മാത്രം. പലപ്പോഴം അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പരമ്പര നടത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്കി ട്വന്റി20 അതിന്റെ ചെറുയൊരു ഭാഗം മാത്രമാക്കുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചിന് ശേഷം നടന്ന പര്യടനങ്ങളില്‍ പലതിലും ഏകദിനം പോലും അപൂര്‍വ്വമായാണ് കണ്ടുവന്നിട്ടുള്ളത്.
ഈ ചുരുങ്ങിയ കാലയളവില്‍ പാകിസ്ഥാന് ന്യൂസിലന്‍ഡിലേക്കും തിരിച്ചും നടത്തിയ പര്യടനങ്ങളില്‍ ട്വന്റി20 പരമ്പര മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം അഞ്ച് മത്സര പരമ്പരകളായിരിക്കും. ഞായറാഴ്ച്ച അവസാനിച്ച സിംബാബ്വെയുടെ ബംഗ്ലാദേശ് പര്യടനത്തിലും അഞ്ച് ട്വന്റി20 മത്സരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരമ്പര 4-1ന് ആതിഥേയരായ ബംഗ്ലാദേശ് സ്വന്തമാക്കി. പരമ്പരകളില്‍ പലതിലും ആതിഥേയര്‍ സ്വന്തമാക്കി. പക്ഷെ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മില്‍ പാകിസ്ഥാനില്‍ നടന്ന പരമ്പര സമനിലയിലായി. നിലവില്‍ അയര്‍ലണ്ടും പാകിസ്ഥാനും തമ്മിലുള്ള പരമ്പര നടന്നുവരികയാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ അയര്‍ലണ്ട് പാകിസ്ഥാനെ ഞെട്ടിച്ചു. ഞായറാഴ്ച നടന്ന രണ്ടാം അങ്കത്തില്‍ പാകിസ്ഥാന് തിരിച്ചടിച്ചു. ഇന്ന് മൂന്നാം മത്സരമാണ്. ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
പല ടീമുകളും ട്വന്റി20 പരമ്പരയില്‍ മുഴുകുമ്പോള്‍ ഭാരതത്തില്‍ ഐപിഎല്‍ പൂരം തകര്‍ക്കുകയാണ്. ഐപിഎലിന്റെ ഭാഗമായ ന്യൂസിലന്‍ഡ് താരങ്ങള്‍ പാകിസ്ഥാനിലെ പര്യടനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിന് വിരുദ്ധമായി അന്താരാഷ്ട്ര മത്സരങ്ങള്‍ സജീവമാകുമ്പോള്‍ ദേശീയ ടീമിലേക്ക് പറക്കുന്ന താരങ്ങളും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: