Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതി മാലിവാളിനെ തല്ലിയ ബിഭവ് കുമാര്‍ അരവിന്ദ് കെജ്രിവാളിന്റെ വലംകൈ

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സ്വാതി മാലിവാളിന് കിട്ടിയത് പൊരിഞ്ഞ തല്ല്. മുഷ്ടി ചുരുട്ടിയുള്ള ഇടിയില്‍ സ്വാതിമാലിവാളിന്റെ നെറ്റിയും മൂക്കിന് താഴെയും മുറിവുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 11:23 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സ്വാതി മാലിവാളിന് കിട്ടിയത് പൊരിഞ്ഞ തല്ല്. മുഷ്ടി ചുരുട്ടിയുള്ള ഇടിയില്‍ സ്വാതിമാലിവാളിന്റെ നെറ്റിയും മൂക്കിന് താഴെയും മുറിവുണ്ടായി. അരവിന്ദ് കെജരിവാളിന്റെ അടുത്ത അനുയായിയും പിഎയും ആയ ബിഭവ് കുമാറാണ് സ്വാതിയെ തല്ലിയത്. കെജ്രിവളിനെ കാണണമെന്ന് പറഞ്ഞ് എത്തിയ സ്വാതി മാലിവാളിനോട് കെജ്രിവാള്‍ മറ്റൊരു യോഗത്തിലായതിനാൽ പിന്നീട് കാണാമെന്ന് അറിയിച്ചതോടെ സ്വാതി മലിവാൾ ബഹളം വച്ചെന്നാണ് ആം ആദ്മി നല്‍കുന്ന വിശദീകരണം.

ബിഭവ് കുമാര്‍ തന്നെ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നും ഫോണില്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ദല്‍ഹി പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.

മൂക്കിനു താഴെയും നെറ്റിയിലും ചോര കിനിയുന്ന രീതിയില്‍ പരിക്കുകള്‍ ഉണ്ടായെന്നാണ് പറയുന്നത്. ബിഭവ് കുമാര്‍ നിസ്സാരക്കാരനല്ല. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോയത് ബിഭവ് കുമാറാണ്. അത്രയ്‌ക്ക് അരവിന്ദ് കെജ്രിവാളിന്റെ ജീവിതത്തിലും ആം ആദ്മി പാര്‍ട്ടിയുടെ അധികാരഘടനയിലും ബിഭവ് കുമാറിന് പിടിപാടുണ്ട്.

അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും വലം കൈയായ ബിഭവ് കുമാര്‍ ആണ് ഫോര്‍‍ഡ് ഫൗണ്ടേഷന്‍ പണം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ബന്ധമുള്ള രണ്ട് എന്‍ജിഒ സംഘടനകളായ പരിവര്‍ത്തന്‍, കബീര്‍ എന്നിവയുടെ ചുക്കാന്‍ പിടിക്കുന്നത്.

ഇദ്ദേഹത്തെ കേന്ദ്ര വിജിലന്‍സ് ഈയിടെ ചില അനധികൃത നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍
കെജ്രിവാളിന്റെ പിഎ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ജോലി ചെയ്യുന്നതില്‍ നിന്നും തടഞ്ഞു എന്ന പരാതിയും ബിഭവ് കുമാറിനെതിരെ ഉണ്ട്. ഇതിനും പുറമെ ദല്‍ഹി മദ്യനയക്കേസില്‍ ബിഭവ് കുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഔദ്യോഗികമായി ഇനിയും തല്ല് കിട്ടിയതിനെ കുറിച്ച് സ്വാതി മാലിവാള്‍ പരാതി നല്‍കിയില്ലെന്നതില്‍ ദുരൂഹത ബാക്കി നില്‍ക്കുന്നു. നേരത്തെ ദല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ ആയി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ആം ആദ്മി രാജ്യസഭാ എംപി സ്ഥാനം നല്‍കിയതെന്നാണ് അവകാശവാദം. ആം ആദ്മി പാര്‍ട്ടി നേതാക്കളെ വെറുപ്പിക്കുന്ന എന്ത് നടപടിയാണ് സ്വാതി മാലിവാളിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നതിലും വ്യക്തതയില്ല.

ദല്‍ഹി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സ്വാതി മാലിവാള്‍ എത്തിയതായി പറയുന്നു. എന്നാല്‍ ഇവരോട് മെഡിക്കൽ പരിശോധനക്ക് വിധേയമാകണമെന്ന് ദല്‍ഹി പൊലീസ് അറിയിച്ചപ്പോള്‍ അതിന് സ്വാതി മാലിവാള്‍ തയ്യാറായില്ല. പിന്നീട് പരാതി നൽകാമെന്ന് അറിയിച്ച് സ്വാതി മാലിവാള്‍ മടങ്ങിയെന്നാണ് ദല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം. സ്വാതി മാലിവാള്‍ ഇതുവരെയും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.

കെജ്രിവാളിന്റെ പിഎ ആയ ബിഭവ് കുമാറാണ് സ്വാതി മാലിവാളിനെ തല്ലിയത്. ഇദ്ദേഹം നിസ്സാരക്കാരനല്ല. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോയത് ബിഭവ് കുമാറാണ്. അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും വലം കൈയാണ് ബിഭവ് കുമാര്‍. ഫോര്‍‍ഡ് ഫൗണ്ടേഷന്‍ പണം നല്‍കുന്ന രണ്ട് എന്‍ജിഒ സംഘടനകളായ പരിവര്‍ത്തന്‍, കബീര്‍ എന്നിവയുടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തി കൂടിയാണ് ബിഭവ് കുമാര്‍.

ഇതോടെ ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 50 ദിവസം തീഹാര്‍ ജയിലില്‍ കിടന്ന ശേഷം പുറത്തുവന്ന അരവിന്ദ് കെജ്രിവാളിന് ഈ സംഭവം പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സ്ത്രീയെ കയ്യേറ്റം ചെയ്തു എന്ന കുറ്റം ഉയര്‍ന്നാല്‍ അത് അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തെ ബാധിക്കും.
എന്തായാലും പണക്കാരായാലും പാവപ്പെട്ടവരായാലും സ്ത്രീകള്‍ക്ക് ദല്‍ഹി സുരക്ഷിതമല്ലെന്നാണ് സ്വാതി മാലിവാള്‍ ആരോപിക്കുന്നത്.

 

 

Tags: Maliwal SwatimaliwalSwatiMaliwalAssaulted #Phase4Voting #SwatiMaliwal #CongressAaRahiHai #ElectionCommissionOfIndiaAravindkejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജ്‌രിവാൾ മോഷ്ടിക്കാത്ത വകുപ്പുകൾ ഇല്ല , ദൽഹിയിലെ ആരോഗ്യ വകുപ്പിനെയും ആശുപത്രികളെയും രോഗിയാക്കിയ മഹാനാണ് അദ്ദേഹം : തുറന്നടിച്ച് രേഖ ഗുപ്ത

India

ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നു ; ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നു ; അരവിന്ദ് കെജ്രിവാൾ

India

കെജ്രിവാൾ പണവും , മദ്യവും കണ്ട് മയങ്ങിപ്പോയി : അധികാരത്തിന്റെ ശക്തിയിൽ മതിമറന്നു ; അണ്ണാ ഹസാരെ

India

കേജ്‌രിവാളിന്റെ വിവാദ മദ്യനയം: നഷ്ടമായത് 2000 കോടി – സിഎജി

India

കേജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍ വെറും ഗിമ്മിക്ക്: ബാന്‍സുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.