കൊല്ലം: ചവറയില്‍ വനിതാ ഡോക്ടറെ രോഗിക്കൊപ്പം എത്തിയ സ്ത്രീ മര്‍ദ്ദിച്ചെന്ന് പരാതി.ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനെയാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി ഉയര്‍ന്നത്.
ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിനെ സ്ത്രീ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയിലുണ്ട്.
മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമെന്നുമാണ് പരാതിയിലുള്ളത്.കഴിഞ്ഞ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് പറഞ്ഞാണ് മോശം പെരുമാറ്റം തുടങ്ങിയത്. രാത്രി പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും കേസ് എടുത്തില്ലെന്ന് ഡോക്ടര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: