Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരിവാളം ടൂറിസം പദ്ധതി നാശത്തിന്റെ വക്കില്‍

ഇത്തരത്തില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ കീഴില്‍, മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി ഒന്നേകാല്‍ കോടിയിലധികം രൂപ ചെലവഴിച്ചാണ് വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അരിവാളം ടൂറിസം പദ്ധതി നടപ്പിലാക്കിയത്.

സാജു. പി. എം വര്‍ക്കലbyസാജു. പി. എം വര്‍ക്കല
May 13, 2024, 03:30 pm IST
inThiruvananthapuram
അരിവാളം ടൂറിസം പദ്ധതി പ്രദേശം

അരിവാളം ടൂറിസം പദ്ധതി പ്രദേശം

വര്‍ക്കല: വിനോദ സഞ്ചാര പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വര്‍ക്കലയിലെ ടൂറിസം മേഖല. വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ തലത്തില്‍ ഈ രംഗത്ത് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ കീഴില്‍, മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി ഒന്നേകാല്‍ കോടിയിലധികം രൂപ ചെലവഴിച്ചാണ് വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അരിവാളം ടൂറിസം പദ്ധതി നടപ്പിലാക്കിയത്.

ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ലക്ഷ്യം വച്ച് 2016 മാര്‍ച്ചില്‍ യാഥാര്‍ഥ്യമായ പദ്ധതി ഇന്ന് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിശാലമായ അരിവാളം ബീച്ച് പാര്‍ക്കില്‍ വാരാന്ത്യദിനങ്ങളില്‍ നിരവധി ആഭ്യന്തര വിനോദസഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലെറ്റ് സംവിധാനങ്ങള്‍, കുടിവെള്ളം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാര്‍ക്ക് ഇന്ന് വികൃതമായ ടൂറിസത്തിന്റെ മുഖമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കുടിവെള്ള സംവിധാനങ്ങളും ടോയ്‌ലെറ്റുകളും തകര്‍ക്കപ്പെട്ട നിലയിലുള്ള ഇവിടത്തെ വിശ്രമകേന്ദ്രങ്ങള്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി കഴിഞ്ഞു. വൈദ്യുതീകരണ വയറുകള്‍ മോഷ്ടിക്കപ്പെട്ട അവസ്ഥയിലും മീറ്ററുകള്‍ തുരുമ്പെടുത്തു നശിച്ച നിലയിലുമാണ്. ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തെരുവുനായയുടെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ മനംമടുപ്പിക്കുന്ന കാഴ്ചകളായി മാറി. കടല്‍ത്തീരത്തും പാര്‍ക്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സമീപത്തെ പൈന്‍ മരങ്ങളും നൂറോളം തെങ്ങുകളും ടൂറിസം വികസനത്തിനായി നശിപ്പിക്കപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ ഒരു സെക്യൂരിറ്റിയെ പാര്‍ക്കിന്റെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിക്കപ്പെട്ടു. ഒന്നാം പാലം മുതല്‍ ചിലക്കൂര്‍ വരെ ഇരുന്നൂറോളം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നിടത്ത് അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഇരുളടഞ്ഞ പ്രദേശമായി ഇവിടം മാറി. ഒട്ടേറെ ലൈറ്റുകള്‍ ജലപാതാ വികസനവുമായി ബന്ധപ്പെട്ട് നടന്ന നവീകരണപ്രവര്‍ത്തനങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ടൂറിസം വികസനത്തിനായി ഇവിടം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനം ഉപജീവനമാര്‍ഗമായിരുന്ന നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നതും വസ്തുതയാണ്.

പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പ്രധാന പ്രശ്‌നമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റാത്തിക്കല്‍ വലിയ പള്ളിക്ക് സമീപമുള്ള റോഡ് കഴിഞ്ഞ മഴക്കാലത്ത് പൂര്‍ണമായും തകര്‍ന്നിരുന്നതിനാല്‍ ഇതുവഴി നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നു പോകാന്‍ കഴിയുന്നത്. വാഹനപാര്‍ക്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ റോഡ് വികസനം സാധ്യമാകേണ്ടതുണ്ട്. വര്‍ക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസന സ്വപ്‌നങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന പദ്ധതിയാണ് അന്യാധീനപ്പെട്ട നിലയില്‍ ഇന്നുള്ളത്.

Tags: Kerala Tourism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Article

വികസിത കേരളം സാധ്യമാക്കാന്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.