Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്ലാങ്കുടിക്കാവ് ടൂറിസം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും

എന്നാല്‍ ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വലിയ പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിക്കുന്നുണ്ട്.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
May 13, 2024, 03:06 pm IST
in Thiruvananthapuram
അഡ്വഞ്ചര്‍ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളറട ഗ്രാമപഞ്ചായത്ത് സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിച്ചപ്പോള്‍

അഡ്വഞ്ചര്‍ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളറട ഗ്രാമപഞ്ചായത്ത് സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിച്ചപ്പോള്‍

വെള്ളറട: കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് സഞ്ചാരികളുടെ പറുദീസയാകാന്‍ വെള്ളറടയുടെ മലയോര സൗന്ദര്യമായ പ്ലാങ്കുടിക്കാവ് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളാകുന്നു. കൂനിച്ചി കൊണ്ടകെട്ടി മലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാളിമലയ്‌ക്കും കുരിശുമലയ്‌ക്കും സമീപത്തായാണ് പ്ലാങ്കുടിക്കാവ് വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വലിയ പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിക്കുന്നുണ്ട്.

വെള്ളറട ഗ്രാമപഞ്ചായത്ത് ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് ആരംഭിച്ച പ്ലാങ്കുടിക്കാവ് ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ക്ക് ഏറെക്കാലത്തിനു ശേഷം തുടക്കമായി. ഗ്രാമപഞ്ചായത്ത് പദ്ധതിക്കുവേണ്ടി ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപ അനുവദിച്ചു നിര്‍മാണം തുടങ്ങി. ടൂറിസ്റ്റുകള്‍ക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കാനാണ് ആദ്യ പണികള്‍ തുടങ്ങിയത്. പണി തുടങ്ങിയതിനു പിന്നാലെ പദ്ധതി തുടങ്ങിയ സ്ഥലത്തെ നെടുംപാറ സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് എടുത്തതാണെന്നും ഇവിടെ നിര്‍മാണം നടത്താന്‍ കഴിയില്ലെന്നും വാദം ഉയര്‍ന്നു.

ഇതിനിടെ സ്വകാര്യ വ്യക്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്‌റ്റേയുമായി രംഗത്തെത്തി. സ്ഥലം എംഎല്‍എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍. പദ്ധതി പ്രാവര്‍ത്തികമായാല്‍ ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനയിടമാകും പ്ലാങ്കുടിക്കാവ്.

ജൈവ വൈവിധ്യങ്ങളുടെ ഈറ്റില്ലമാണ് പ്ലാങ്കുടിക്കാവ്. ഔഷധ സസ്യങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ഇവിടെ സ്വകാര്യ ജൈവകലാശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതലമുറയ്‌ക്ക് പ്രകൃതിയേയും പരിസ്ഥിതിയേയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാങ്കുടിക്കാവിലെ ജൈവകലാശാല ആരംഭിച്ചത്. അഞ്ഞൂറോളം ഔഷധ സസ്യങ്ങളും മരക്കൂട്ടങ്ങളും ചേര്‍ന്ന് ജൈവസമ്പന്നമാണ് ജൈവകലാശാല. നിരവധി ഔഷധ ഗുണങ്ങളുളള തുളസിയുടെ 30ല്‍ പരം വൈവിധ്യമായ ഇനങ്ങളാണ് ജൈവകലാശാലയിലെ ഔഷധ സസ്യത്തോട്ടത്തിലെ പ്രധാനി. കാലിലെ ആണി രോഗങ്ങളുടെ ശമനത്തിന് ഉപയോഗിക്കുന്ന കമ്പിപ്പാല, കഷായത്തിന് ഉപയോഗിക്കുന്ന കരിങ്കുറിഞ്ഞി, എണ്ണ കാച്ചാന്‍ ഉപയോഗിക്കുന്ന ചുമന്ന കയ്യോന്നി, അഗസ്ത്യാര്‍കുടത്തിന്റെ താഴ്‌വരയില്‍ കണ്ടുവരുന്ന മൃതസഞ്ജീവനി തുടങ്ങി നിരവധി ഔഷധ സസ്യങ്ങള്‍ ജൈവകലാശാലയുടെ ശേഖരത്തിലുണ്ട്. ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്നതിനായി മനോഹരമായ പൂന്തോട്ടത്തിന്റെ നിര്‍മാണവും നടക്കുന്നുണ്ട്. ഭാവിയില്‍ ഔഷധ സസ്യത്തോട്ടവും വിപുലീകരിക്കും.

പ്ലാങ്കുടിക്കാവ് ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്ന വശ്യമനോഹരമായ ഒരു പ്രദേശമാണ്. സ്വകാര്യ ഖനന ലോബികളുടെ നീക്കങ്ങള്‍ പ്ലാങ്കുടിക്കാവ് നെടുംപാറയിലെ ഇക്കോ ടൂറിസം പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയെങ്കിലും ഇപ്പോള്‍ പദ്ധതിക്ക് പുതുജീവന്‍ കൈവന്നിരിക്കുകയാണ്. പ്ലാങ്കുടിക്കാവ് നെടുംപാറയെ ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തിട്ടുണ്ട്. വെള്ളറട ഗ്രാമപഞ്ചായത്തിന്റെ ഇത്തവണത്തെ ഓണാഘോഷവും ഇവിടെയാണ് നടന്നത്. വൈകാതെ തന്നെ പ്ലാങ്കുടിപ്പാറ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.

Tags: Vellarada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷിന്റെ മരണം: അപകടപ്പെടുത്തിയവരെ കണ്ടെത്താനായില്ല

Kerala

വെള്ളറടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

രാത്രി ചികിത്സ നിര്‍ത്തിയതായി ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ്
Kerala

ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തുന്നതില്‍ വ്യാപക പ്രതിഷേധം

Thiruvananthapuram

ഉടനൊന്നും നടക്കില്ല വെള്ളറടയിലേക്കുള്ള ഹൈടെക് റോഡ്

വെള്ളറട സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയ നിലയിൽ.
Thiruvananthapuram

പരാതി പറയാന്‍ എത്തിയ യുവാവ് പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് താഴിട്ടു പൂട്ടി കടന്നു കളഞ്ഞു; സംഭവം വെള്ളറടയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.