മുംബൈ : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിവിധ യാത്രക്കാർ അനധികൃതമായി കൊണ്ടുവന്ന 13.56 കോടി രൂപ വിലവരുന്ന 22.14 കിലോഗ്രാം സ്വർണം കസ്റ്റംസ് വകുപ്പ് പിടികൂടി.
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും ഇടയിൽ നടത്തിയ നടപടിയിൽ 20 സ്വർണക്കടത്ത് കേസുകളിലായി പതിനൊന്ന് യാത്രക്കാർ അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
യാത്രക്കാർ സ്വർണം മലദ്വാരത്തിലും അടിവസ്ത്രത്തിലും ദേഹത്തും കാർഡ്ബോർഡ് ഷീറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു യാത്രക്കാരൻ ധരിക്കുന്ന ബുർഖയുടെ അടിയിൽ സ്വർണ്ണാഭരണങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റൊരു കേസിൽ അടിവസ്ത്രത്തിൽ വിലയേറിയ സ്വർണക്കട്ടകൾ ഒളിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
യാത്രക്കാർ ബെൽറ്റായി ധരിക്കുന്ന വളയുടെയും ബക്കിളിന്റെയും രൂപത്തിലും സ്വർണം കടത്തുകയും മെഴുക് രൂപത്തിലുള്ള സ്വർണ്ണപ്പൊടി ഒരു യാത്രക്കാരൻ മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: