കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഏറ്റെടുത്തു.’പരിവര്‍ത്തന കാലഘട്ടം’ എന്ന് വിളിപ്പേരിട്ട് കുവൈറ്റ് പാര്‍ലമെന്റ് നാലു വര്‍ഷത്തേയ്‌ക്ക് സസ്‌പെന്‌റു ചെയ്തതിനു പിന്നാലെയാണിത്. ‘ജനാധിപത്യ പ്രക്രിയയുടെ എല്ലാ വശങ്ങളും’ അവലോകനം ചെയ്യുന്നതു വരെ ഭരണഘടനയിലെ ഏതാനും അനുച്ഛേദങ്ങളും സസ്‌പെന്‍ഡ് ചെയ്യുന്നതായും അമീര്‍ വ്യക്തമാക്കിയിരുന്നു.
നാലാം തവണ ദേശീയ തിരഞ്ഞെടുപ്പ് നടത്തി ഒരു മാസത്തിന് ശേഷമാണ് പാര്‍ലമെന്റ് സസ്‌പെന്‌റു ചെയ്തത്. പ്രതിപക്ഷം ഭൂരിപക്ഷം നിലനിര്‍ത്തിയ പാര്‍ലമെന്റും ഭരണനിര്‍വഹണ വിഭാഗവും തമ്മിലുള്ള സ്തംഭനാവസ്ഥയ്‌ക്ക് രാജ്യം പലവട്ടം സാക്ഷ്യം വഹിച്ചിട്ടുണ്ട്, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത് രൂക്ഷമായിരുന്നു. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പു നടത്തിയെങ്കിലും ആദ്യസമ്മേളനം ചേരുംമുന്‍പ് പാര്‍ലമെന്‌റ് സസ്‌പെന്‌റു ചെയ്യുകയായിരുന്നു.
1991ലെ ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് സദ്ദാം ഹുസൈന്റെ ഇറാഖി സേനയെ പുറത്താക്കിയത് മുതല്‍ കുവൈറ്റ് അമേരിക്കയുടെ ഉറച്ച സഖ്യകക്ഷിയാണ്. ഏകദേശം 13,500 അമേരിക്കന്‍ സൈനികരും മിഡില്‍ ഈസ്റ്റിലെ യുഎസ് ആര്‍മിയുടെ ഫോര്‍വേഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സും കുവൈറ്റില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: