Football

വനിതാ എഫ് എ കപ്പ് യുണൈറ്റഡിന്

Published by

ലണ്ടന്‍: വനിതാ എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ടോട്ടനത്തിനെതിരായ ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളിന്റെ തകര്‍പ്പന്‍ ജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.

ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പ് എല്ലാ ടൂണ്‍ നേടിയ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. ഈ ഒരു ഗോളില്‍ ടീം ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയലേക്ക് കടന്ന് 54 മിനിറ്റായപ്പോള്‍ റെയ്ചല്‍ വില്ല്യംസ് യുണൈറ്റഡിന്റെ ലീഡ് 2-0മായി ഉയര്‍ത്തി. മൂന്ന് മിനിറ്റിനകം ലൂ സിയ ഗാര്‍ഷ്യ ഗോളടിച്ചു. മത്സരത്തിന്റെ 74-ാം മിനിറ്റിലും ഗോളടിച്ച് ഗാര്‍ഷ്യ ഫൈനലില്‍ തന്റെ ഇരട്ടഗോള്‍ തികച്ചു. ഫൈനലില്‍ സമ്പൂര്‍ണ ആധിപത്യത്തോടെയാണ് യുണൈറ്റഡ് കളിച്ചത്. എതിരാളികളായ ടോട്ടനത്തിന് ഒരു ഓണ്‍ ടാര്‍ജറ്റ് ഷോട്ട് ഉതിര്‍ക്കാന്‍ പോലും സാധിച്ചില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by