ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. മഹോറെയിലെ കോട്ട് ബുദ്ധന് വനമേഖലയില്‍ സൈന്യവും കശ്മീര്‍ പോലീസും നടത്തിയ തെരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് പിസ്റ്റളുകളും ഐഇഡികളുമുള്പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെയാണ് ദൗത്യം ആരംഭിച്ചത്. മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
ഇലക്ട്രിക് ഡിറ്റണേറ്ററുകളില്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഐഇഡികള്‍. ഒന്‍പത് ഐഇഡി, മൂന്ന് പിസ്റ്റളുകള്‍, മൂന്ന് മാഗസിന്, 20 റൗണ്ടുകള്‍, ഒരു കിലോഗ്രാം വെടിമരുന്ന്, വിവിധ തരത്തിലുള്ള 21 ബാറ്ററികള്‍, 50 മീറ്റര്‍ വയര്‍, 8 മീറ്റര്‍ കയര്‍, ബാന്ഡേജുകള് എന്നിവയാണ് ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയത്. ദൗത്യം തുടരുകയാണെന്നും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: