ഗുരുവായൂര്‍: വൈശാഖ മാസം ആരംഭിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരുമാന കണക്കില്‍ വന്‍ വര്‍ധനവ്. ഈ മാസം 9ന് തുടങ്ങി ജൂണ്‍ 6 വരെയാണ് വൈശാഖ മാസം.
ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചയ്‌ക്ക് നട അടയ്‌ക്കുന്നതു വരെ വഴിപാട് കൗണ്ടറുകളിലെ മാത്രം വരുമാനം 77 ലക്ഷം കടന്നു.
ഭണ്ഡാരങ്ങളിലെ വരുമാനം ഇതിനു പുറമേയാണ്. നെയ് വിളക്ക് ഇനത്തില്‍ 25 ലക്ഷത്തിലേറെ വരുമാനം ലഭിച്ചു. പാല്‍പ്പായസം ആറ് ലക്ഷം രൂപയ്‌ക്ക് ശീട്ടാക്കിയിട്ടുണ്ട്. നെയ് പായസം ശീട്ടാക്കിയതിലൂടെ രണ്ട് ലക്ഷവും തുലാഭാരത്തിലൂടെ 15 ലക്ഷവും ലഭിച്ചു.
ജനുവരി മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് ആറ് കോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 6,1308091 രൂപയാണ് ജനുവരി മാസത്തില്‍ ഗുരുവായൂരില്‍ ഭണ്ഡാരത്തില്‍ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്നാണ് അന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂര്‍ ശാഖയ്‌ക്കായിരുന്നു എണ്ണല്‍ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: