തൃശൂര്‍: സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാത നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 360 മീറ്റര്‍ നീളമുളള പൂര്‍ണമായും ശീതീകരിച്ച ആകാശപാതയില്‍ കോഫി ഷോപ്പുകളും കടകളും സ്ഥാപിക്കും.ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
ശീതീകരിക്കുന്നതിനൊപ്പം കോഫി പാര്‍ലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. തിരക്കേറിയ ശക്തന്‍ നഗറിലെ നാല് റോഡുകളെ ബന്ധിപ്പിച്ചാണ് ആകാശപാതയുടെ നിര്‍മ്മാണം. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച ഈ മേഖലയില്‍ സുരക്ഷ ലക്ഷ്യമിട്ടാണ് ആകാശപ്പാത ഒരുക്കിയത്. നാല് ലിഫ്റ്റുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചു. വയറിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.
എട്ട് കോടി രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്. എന്നാല്‍ ധൂര്‍ത്താണ് നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ അവസാന വാരം ആകാശപ്പാത പൊതുജനത്തിന് തുറന്ന് നല്‍കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക