തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കാന്റീനിലെ മാലിന്യം റോഡിലേക്ക് ഒഴുക്കുന്നത് നിലച്ചു. മലിനജലം റോഡില്‍ കെട്ടിനിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ഒഴിവാക്കാന്‍ ഓടയിലേക്ക് ഒഴുക്കുന്നതിന് നടപടിയായി. സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റില്‍ നിന്ന് സൗത്ത് ഗേറ്റിലേക്ക് വൈഎംസിഎ റോഡിലെ ഫുട്പാത്തിലൂടെ നടക്കാനാകാത്ത വിധത്തിലാണ് മലിനജലം കെട്ടിക്കിടന്നത്.
രൂക്ഷഗന്ധം ഉയരുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഇതുവഴി പോയിരുന്നത്. കാന്റീന് മാലിന്യം റോഡില്‍ അസഹ്യമായ ദുര്‍ഗന്ധത്തോടെ കൊതുകുകളുടെ വാസസ്ഥലമായി മാറുന്നത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഫുട്പാത്തിലെ ടൈലുകള്‍ ഇളക്കി മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതിന് നടപടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: