ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിന്റെ ശൈത്യകാലത്ത് അടച്ചിട്ടതിന് ശേഷം ഞായറാഴ്ച ഭക്തർക്കായി തുറന്നു കൊടുത്തു.
ശ്രീകോവിൽ തുറന്നതോടെ ബദരീനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ചാർധാം യാത്ര ആരംഭിച്ചു. വേദമന്ത്രങ്ങൾ, പൂജ, ധോൾ, നാഗദശ എന്നിവയ്‌ക്കൊടുവിൽ ആറു മാസത്തിനു ശേഷം ബദരീനാഥ് ക്ഷേത്രത്തിന്റെ വാതിൽ തുറന്നതായി അധികൃതർ അറിയിച്ചു.
പുഷ്പങ്ങളാൽ അലങ്കരിച്ച ക്ഷേത്രപരിസരത്ത് മഴയെ അവഗണിച്ച് ചടങ്ങ് വീക്ഷിക്കുന്നതിനായി നൂറുകണക്കിന് ഭക്തർ തടിച്ചുകൂടിയിരുന്നു. പുഷ്പങ്ങളാൽ അലങ്കരിച്ച ക്ഷേത്രപരിസരത്ത് മഴയെ അവഗണിച്ച് ചടങ്ങ് വീക്ഷിക്കുന്നതിനായി നൂറുകണക്കിന് ഭക്തർ തടിച്ചുകൂടിയിരുന്നു. പുലർച്ചെ നാലോടെയാണ് വാതിലുകൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജനങ്ങൾക്ക് ആശംസകൾ നേർന്നു. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാർനാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളുടെ വാതിലുകൾ ഭക്തർക്കായി തുറന്നു.
ശനിയാഴ്ച വൈകിട്ട് 4 മണി വരെ 7,37,885 പേർ ബദരീനാഥിൽ ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 18,39,591 പേർ ക്ഷേത്രം സന്ദർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: