ന്യൂദൽഹി : കിഴക്കൻ ലഡാക്ക് സൈനിക തർക്കം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ ചൈനയുമായുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.ദേശീയ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണ ഉഭയകക്ഷി ബന്ധത്തിലേക്കുള്ള തിരിച്ചുവരവ് അതിർത്തിയിലെ സമാധാനത്തെ അടിസ്ഥാനമാക്കിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനു പുറമെ അവശേഷിക്കുന്ന പ്രശ്നങ്ങൾ പ്രധാനമായും പട്രോളിംഗ് അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് ഇവയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം ന്യൂസ് വീക്ക് മാസികയോട് നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ വിവാദത്തിന് പരിഹാരം എപ്പോൾ പ്രതീക്ഷിക്കാമെന്ന് പ്രത്യേകം ചോദിച്ചപ്പോൾ താൻ ഈ വിഷയത്തിൽ വലിയ ചിത്രം മാത്രമാണ് നൽകിയതെന്ന് ജയശങ്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: