Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രത്തിന്റെ ഭാഗമായിരുന്ന മീരാന്‍കടവ് പാലം ഓര്‍മയായി

സാജു പി.എം. വര്‍ക്കല by സാജു പി.എം. വര്‍ക്കല
May 12, 2024, 09:00 am IST
in Kerala
അഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് 
നിര്‍മിച്ച മീരാന്‍കടവ് പഴയപാലം പൊളിച്ചുനീക്കിയപ്പോള്‍

അഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് നിര്‍മിച്ച മീരാന്‍കടവ് പഴയപാലം പൊളിച്ചുനീക്കിയപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

വര്‍ക്കല: അഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് നിര്‍മിച്ച മീരാന്‍കടവ് പഴയപാലം പൊളിച്ചുനീക്കി. അഞ്ചുതെങ്ങില്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിച്ചതാണ് മീരാന്‍കടവ് പഴയപാലം. അഞ്ചുതെങ്ങിനെ ആറ്റിങ്ങലുമായി ബന്ധിപ്പിച്ച് രാജഭരണകാലത്ത് അഞ്ചുതെങ്ങ് കായലിന് കുറുകെ നിര്‍മിച്ച ചരിത്ര പ്രാധാന്യമുള്ള മീരാന്‍കടവ് പഴയപാലമാണ് പൊളിച്ചുനീക്കിയത്. ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിനെയും ചരിത്രത്തേയും ബന്ധിപ്പിക്കുന്ന മറ്റൊരു അധ്യായം കൂടി കടന്നുപോകുകയാണ്.

1956 ഒക്ടോബര്‍ 16 നായിരുന്നു മീരാന്‍കടവ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ രാജപ്രമുഖ് ഉപദേശകന്‍ ഡി.എസ്. റാവ് ആയിരുന്നു. അഞ്ചുതെങ്ങ് കായലിന് കുറുകെ അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു പാലം നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് ബ്രിട്ടീഷുകാരുടെ ആധിപത്യം നിലയുറച്ചതില്‍ പിന്നെയായിരുന്നു. എന്നാല്‍ ഇതിന് അനുമതി നല്‍കാന്‍ നാട്ടുരാജ്യ തലവന്മാരുടെയും നാട്ടുപ്രമാണിമാരുടെയും എതിര്‍പ്പുകളെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് സാധിക്കാത്ത അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. രാജ്യസുരക്ഷയായിരുന്നു അതിന് കാരണം.

എന്നാല്‍ പിന്നീട് മേഖലയിലെ വാണിജ്യ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാലം നിര്‍മാണത്തിന് തിരുവിതാംകൂര്‍ അനുമതി നല്‍കി. 12 ഉരുക്ക് തൂണുകളിലായി 50 മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലുമായിരുന്നു നിര്‍മാണം. പണി ആരംഭിക്കുകയും തുടര്‍ന്ന് നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലായുണ്ടായ പ്രതികൂല കാലാവസ്ഥയും ഉരുക്ക് ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നും പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത് പാലം നിര്‍മാണം വര്‍ഷങ്ങളോളം വൈകുന്നതിനു കാരണമായി.

പാലം തുറന്നുകൊടുക്കപ്പെട്ട ശേഷം, 1990-1991 കാലയളവിലെ പരിശോധനയില്‍ കാര്യമായ ബലക്ഷയം കണ്ടെത്തുകയും തുടര്‍ന്ന് ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര പൂര്‍ണമായും നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട്, ഇവിടെ പോലീസ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. ഭാരം കയറ്റിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ ഇറക്കി വാഹനം കയറ്റിവിടുകയും മറ്റും ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങി. തുടര്‍ന്ന്, മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന അറ്റകുറ്റപ്പണികളിലൂടെ പാലത്തിന്റെ ഉരുക്ക് തൂണുകള്‍ക്ക് സംരക്ഷണമൊരുക്കി കോണ്‍ക്രീറ്റ് അടിത്തറ നിര്‍മിച്ച് പാലം ബലപ്പെടുത്തി വീണ്ടും ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

2007 ഓടെ പഴയ പാലത്തിനു സമാനമായി പുതിയ പാലം നിര്‍മിക്കുകയും പഴയപാലം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുകയും പാലം പൊളിച്ചു നീക്കാനുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഇത് പിന്നീട് ചുവപ്പുനാടയില്‍ കുടുങ്ങി പൊളിച്ചുനീക്കല്‍ അനന്തമായി നീണ്ടു.

നിലവില്‍ ഉള്‍നാടന്‍ ജലഗതാഗത വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെയും ബേക്കലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ചരിത്രത്തില്‍ ഇടംനേടിയ ഈ പാലം പൊളിച്ചു നീക്കപ്പെട്ടത്. എന്ത് തന്നെയായാലും ഒരു തീരദേശ ഗ്രാമത്തിന്റെ ജീവനാഡിയായി നിലകൊണ്ട ഈ പാലത്തിന് അഞ്ചുതെങ്ങിന്റെ ചരിത്രവും ജീവിതം കരുപിടിപ്പിച്ചവരുടെയും ജീവിതം അവസാനിപ്പിച്ചവരുടെയും നിരവധി കഥകള്‍ പറയുവാനുണ്ടാകുമെന്നതില്‍ സംശയമില്ല.

 

 

Tags: varkalaMirankadav bridge
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു

Kerala

ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്‌റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്‍കി വാടകക്ക് എടുക്കാൻ മത്സരം

Kerala

വര്‍ക്കലയിൽ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നു

Kerala

വര്‍ക്കലയില്‍ ദ്രാവകം നല്‍കി മയക്കി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍

Kerala

വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ ദമ്പതികള്‍ക്ക് താക്കോല്‍ തിരിച്ച് നല്‍കി, മകള്‍ വീട്ടില്‍ പ്രവേശനം നല്‍കിയത് കേസെടുത്തതിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies