ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും സിറ്റിങ് എംപിമാരും ഉള്‍പ്പെടെ പ്രമുഖരാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, കേന്ദ്രമന്ത്രിയും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ അര്ജുന് മുണ്ട, നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാധവി ലത, ബന്ദി സഞ്ജയ് കുമാര്‍ തുടങ്ങിയവരാണ് പ്രമുഖരായ ബിജെപി സ്ഥാനാര്‍ത്ഥികള്‍.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന്, നടന് ശത്രുഘ്നന്‍ സിന്‍ഹ, കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള എന്നിവരാണ് തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റു പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: