Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്രിക്കറ്റ്: ഭാരതം പുതിയ പരിശീലകനെ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 12:16 am IST
in Cricket

മുംബൈ: ഭാരത പുരുഷ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ). അടുത്ത ആഴ്ച ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി വരുന്ന ട്വന്റി20 ലോകകപ്പോടെ അവസാനിക്കും. ഇതേ തുടര്‍ന്നാണ് പുതിയ പരിശീലകനെ തേടുന്നത്. രാഹുല്‍ ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കി നടപടി ക്രമങ്ങള്‍ക്ക് വിധേയനാകണമെന്ന് ജയ് ഷാ അറിയിച്ചു.

2021ല്‍ മുന്‍ ഭാരത നായകന്‍ കൂടിയായ രവി ശാസ്ത്രി പരിശീലക പദവി ഒഴിഞ്ഞപ്പോഴാണ് രാഹുല്‍ ദ്രാവിഡ് 2021 നവംബറില്‍ ചുമതലയേറ്റത്. 2023 ഏകദിന ലോകകപ്പ് കഴിയും വരെയായിരുന്നു ദ്രാവിഡിന്റെ കാലാവധി. ലോകകപ്പില്‍ റണ്ണറപ്പുകളായതിനെ തുടര്‍ന്ന് ഇക്കൊല്ലം നടക്കുന്ന ട്വന്റി20 ലോകകപ്പ് കഴിയും വരെ കരാര്‍ നീട്ടാന്‍ ബിസിസിഐയും ദ്രാവിഡും തമ്മില്‍ ധാരണയായി. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് കഴിയുമ്പോള്‍ ഭാരതത്തിന് പുതിയ പരിശീലകനെ ആവശ്യമായി വരും. ഇതിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ പരസ്യം നല്‍കാനാണ് ബിസിസിഐ ഔദ്യോഗിക തലത്തില്‍ തീരുമാനമെടുത്തത്.

വരും കാലത്ത് പരിമിത ഓവര്‍ ക്രിക്കറ്റിനും ടെസ്റ്റ് മത്സരങ്ങള്‍ക്കും വെവ്വേറ പരിശീലകരെ നിയോഗിക്കുന്ന കാര്യം ബിസിസിഐ ഗൗരവമായി ആലോചിക്കുന്നുണ്ട്. മിക്ക ടീമുകളിലും ഇത്തരത്തിലാണ് പരിശീലകരെ നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി20യും ഏകദിനവും ഉള്‍പ്പെടുന്ന പരിമിത ഓവര്‍ ക്രിക്കറ്റിന് ഒരാളെ പരിശീലകനാക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന് മറ്റൊരു പരിശീലകനെ കണ്ടെത്തേണ്ടിവരും. ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടേതാണ് ഈ നിര്‍ദേശമെന്ന് ജയ് ഷാ അറിയിച്ചു. അഡൈസറി കമ്മിറ്റിക്ക് വിദേശ പരിശീലകരോടാണ് താല്‍പര്യമെന്ന് ജയ്ഷാ സൂചിപ്പിച്ചു.

അവര്‍ അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടാല്‍ തനിക്ക് അതിലിടപെടാനാവില്ലെന്നും ജയ് ഷാ വ്യക്തമാക്കി. ഭാരതത്തിന്റെ മുന്‍ ബാറ്റര്‍ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ചപ്പെ, സുലക്ഷണ നായിക് എന്നിവരാണ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്. ഇനി പരിശീലകനെ നിയമിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കണമെന്നാണ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം.

Tags: BCCICricket Indianew coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Cricket

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

Cricket

‘ഫലം കണ്ടതിൽ സന്തോഷം’: ടി20 ലോകകപ്പിലെ പാക് തീരുമാനത്തിന് നന്ദി പറഞ്ഞ് ബിസിസിഐയുടെ ആദ്യ പ്രതികരണം

Cricket

ട്വന്റി-20 ലോകകപ്പില്‍ കളിക്കാമെന്ന് പാകിസ്ഥാന്‍: നിബന്ധനകള്‍ മുന്നോട്ട് വച്ചു

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

പുതിയ വാര്‍ത്തകള്‍

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.