മൂവാറ്റുപുഴ : പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവും 140000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ശിക്ഷിച്ചത്.
കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിന്മേലാണ് ശിക്ഷ. പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ആർ ജമുന ഹാജരായി.
അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ശശികുമാർ, എ.എസ്.ഐ അജിത് കുമാർ, എസ്.സി.പി.ഒ സൈനബ എന്നിവർ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: