കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ബസിനുളളില്‍ കയറി മര്‍ദ്ദിച്ച ഏഴ് യുവാക്കള്‍ക്കെതിരെ കേസ്. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ ഇന്നലെ രാത്രിയാണ് അക്രമമുണ്ടായത്.
കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവറെയാണ് ആക്രമിച്ചത്.ബൈക്കിലെത്തി ബസ് തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.
അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ ആക്രമിച്ചത്.യുവാക്കള്‍ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: