ന്യൂദല്‍ഹി: സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 20 ലക്ഷം മൊബൈല്‍ കണക്ഷനുകളുടെ സാധുത പുനപരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ കുറ്റകൃത്യവും പണം തട്ടിപ്പും നടത്തുന്നവരെ കണ്ടെത്താന്‍ ടെലികോം മന്ത്രാലായവും കേന്ദ്ര ആഭ്യന്തരവകുപ്പും സംസ്ഥാനപൊലീസും കൈകോര്‍ക്കണമെന്നും വാര്‍ത്താവിനിമയമന്ത്രാലയം നിര്‍ദേശിച്ചു. ഡിജിറ്റല്‍ ഭീഷണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഈ ശൃംഖലകള്‍ക്കേ സാധിക്കൂവെന്നും വാര്‍ത്താവിനിമയമന്ത്രാലയം പറഞ്ഞു.
സൈബര്‍ ക്രൈമിനായി ഏകദേശം 28,200 മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മൊബൈലുകളുമായി ബന്ധപ്പെട്ട് ഏകദേശം 20 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സൈബര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. പുനപരിശോധനയില്‍ പരാജയപ്പെട്ടാല്‍ ഈ 20 ലക്ഷം നമ്പറുകളും റദ്ദാക്കാനും ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക