Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. വന്ദനദാസ് ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം; നടപടിക്രമങ്ങളില്‍ മാറ്റമില്ലാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 06:59 pm IST
in Kerala, Kollam

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കുള്ളില്‍ അക്രമിയുടെ ക്രൂരമായ കുത്തേറ്റു ഡോ.വന്ദനദാസ് മലയാളിയുടെ നോവുന്ന ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.

2023 മെയ് 10 ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് പൂയപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച ഓടനാവട്ടം ചെറുകരകോണം ശ്രീ നിലയത്തില്‍ സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദനദാസ് കൊല്ലപ്പെടുന്നത്. കോട്ടയം മുട്ടച്ചിറ നാസിചിറകാലയില്‍ കെ.ജി.മോഹന്‍ ദാസ്-വസന്തകുമാരി ദമ്പതികളുടെ മകളും കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ് സര്‍ജനുമായ ഡോ.വന്ദനദാസിനെ ക്രൂരമായി സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് തലയിലും കഴുത്തിലും മുതുകിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സന്ദീപ് എന്ന അക്രമി ആശുപത്രിക്കുള്ളില്‍ അക്രമം അഴിച്ചു വിട്ടപ്പോള്‍ പോലീസ്, ആശുപത്രി ജീവനക്കാര്‍, വാര്‍ഡന്‍ എന്നിവര്‍ ആശുപത്രി വിട്ട് പുറത്തേക്ക് ഓടിയിരുന്നു. ഈ സമയത്ത് ആശുപത്രിക്കുള്ളിലകപ്പെട്ട വന്ദനദാസ് അക്രമിയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ പോലീസും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തിയെങ്കിലും മുറിവേറ്റ വന്ദനദാസിന് പ്രാഥമിക ചികിത്സ നല്‍കാന്‍ താലൂക്ക് ആശുപത്രി സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. പ്രാഥമിക ചികിത്സ നല്‍കാത്തതില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്നുണ്ടായത്.

വന്ദന കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഗതികേട് അതേപടി തുടരുകയാണ്. ആശുപത്രി സുരക്ഷ ഒരുക്കാന്‍ വാര്‍ഡന്മാരെ നിയമിച്ചെങ്കിലും പലപ്പോഴും രോഗികളുടെ മേലും ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം മാധ്യമങ്ങളുടെമേലും കുതിര കേറാന്‍ മാത്രമായി ഇവര്‍ ഒതുങ്ങുന്നതായാണ് ആക്ഷേപം. മതിയായ പ്രാഥമിക ചികിത്സ സൗകര്യം ഇന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് അന്യമാണ്.

അത്യാഹിതങ്ങളിലോ മറ്റോ പരിക്കേറ്റ് വരുന്ന രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്യുന്ന കേന്ദ്രമായി ഇപ്പോഴും താലൂക്കാശുപത്രി നിലനില്‍ക്കുന്നു. മരുന്നിന്റെ അഭാവവും, സിറിഞ്ച് പൂഴ്‌ത്തി വയ്‌പ്പ്, സ്വകാര്യ ലാബുകളെ സഹായിക്കാന്‍ അടിക്കടി എക്‌സറെ മെഷീന്‍ തകരാറാക്കുന്നു എന്നീ ആരോപണവും താലൂക്ക് ആശുപത്രിക്കെതിരെ സജീവമാണ്. ആശുപത്രിയിലെ അഴിമതി പുറത്തുവരാതിരിക്കാന്‍ മാധ്യമ നിരോധന മേഖലയായി ആശുപത്രിമാറി.

വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്കെയര്‍ സര്‍വീസ് പഴ്സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ നിയമസഭ പാസാക്കുകയും ചെയ്തിരുന്നു. എങ്കിലും പലപ്പോഴും ആശുപത്രിയിലെത്തുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും മതിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്.

Tags: Kerala Health DepartmentDr Vandana dasKottarakkara Taluk Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.