നടന്‍ ദിലീപിനെതിരെ കഴിഞ്ഞ കുറെക്കാലമായി വേട്ട നടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ഓരോ സിനിമ റിലീസാകുമ്പോഴും അതിനെ തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിതമായ പ്രചാരം നടക്കുന്നു. ഇതിന് പിന്നിലുള്ള ശക്തികളെക്കുറിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കെയാണ് മീഡിയ വണ്‍ ചാനലിലെ ദിലീപ് വിരുദ്ധ വാര്‍ത്തകളുടെ കുത്തൊഴുക്ക് ശ്രദ്ധേയമാകുന്നത്.
ദിലീപിന്റെ ജനപ്രിയത കുറയുന്നു, ദിലീപിന്റെ തമാശകള്‍ കാലഹരണപ്പെട്ടതാണ് എന്നീ നിലകളില്‍ നൂറായിരം ആരോപണങ്ങളാണ് ഉയരുന്നത്. ഈയിടെ ഇറങ്ങിയ തങ്കമണി എന്ന സിനിമയുടെ സെറ്റുകള്‍ വരെ അറുപഴഞ്ഞനാണെന്ന് വിമര്‍ശനമുണ്ടായി.
കഴിഞ്ഞ ഏഴ് ദിലീപ് സിനിമകള്‍ പൊട്ടിയെന്നും ഒരു സിനിമയ്‌ക്കും പോസിറ്റീവ് അഭിപ്രായം നേടാനായില്ലെന്നും ഒരു പ്രതികാരലാക്കോടെയാണ് മീഡിയവണ്‍ ലേഖിക സംസാരിക്കുന്നത് തന്നെ. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസം ദിലീപിന്റെ കണ്ണുകള്‍ നനയുകയും തൊണ്ട ഇടറുകയും ചെയ്തിരുന്നു.
2017 സെപ്തംബറില്‍ പുറത്തിറങ്ങിയ രാംലീലയ്‌ക്ക് ശേഷം ഒരു ദിലീപ് സിനിമ പോലും വിജയിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടുന്നു. അതിനിടയിലേക്ക് തരംകിട്ടുമ്പോഴെല്ലാം ദിലീപിനെതിരായ കേസും വലിച്ചിഴയ്‌ക്കുന്നു.
തങ്കമണിയുടെ സെറ്റിനെക്കുറിച്ച് അശ്വന്ത് കോക്ക് ഉള്‍പ്പെടെയുള്ള യൂട്യൂബര്‍മാര്‍ വിമര്‍ശിച്ചത് കൂതറ വർക്കാണെന്നും തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല എന്നുമാണ്. ഇതിന് മറുപടിയായി സിനിമയുടെ ആർട്ട് ഡയറക്ടർ ആയ മനു ജഗതിന്റെ മറുപടി വൈറലായിരുന്നു. “‘തങ്കമണി എന്ന സിനിമയ്‌ക്കുവേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും കൂടിഎനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മാക്സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗൺ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെർഫെക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിർമിതി ആയതുകൊണ്ട് തെറ്റുകൾ വരാം.അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.. എന്നുവെച്ച് വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്.”- എന്നായിരുന്നു മനു സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. ഇതൊക്കെ കൂതറ വർക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റ് ആവില്ലെന്നും പറയുന്നകേട്ടു.. കുറെ വർഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയിൽ നില്കാൻ പറ്റുന്നത്.അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്..അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്‌ക്കാൻ പറ്റില്ല’, പോസ്റ്റിൽ മനു പറയുന്നു.
ഇതേ രീതിയിലാണ് ദിലീപിനെതിരായ വിമര്‍ശനങ്ങളുടെ പോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: