കൊളംബോ: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ശ്രീലങ്കൻ കൂലിപ്പടയാളികൾ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി പോലീസ് വ്യാഴാഴ്ച അറിയിച്ചു. വിഭാഗം പറഞ്ഞു. ശ്രീലങ്കൻ പോലീസിന്റെ സിഐഡി വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൂലിപ്പടയാളികൾ റഷ്യൻ, ഉക്രേനിയൻ സേനയിൽ ചേർന്നത് വിദേശ തൊഴിൽ ഏജൻസികൾ വഴിയാണ്. വിദേശ തൊഴിലിന്റെ പേരിൽ നിരവധി ശ്രീലങ്കക്കാരെ തെറ്റിദ്ധരിപ്പിച്ച് യുദ്ധഭൂമിയിലേക്ക് ഇറക്കുകയായിരുന്നു.
ഇവരിൽ ആറ് പേർ റഷ്യയിൽ മരിച്ചു, രണ്ട് പേർ യുക്രെയ്നിൽ മരിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥർ വരെ ഇരുമുന്നണികളിലുമുണ്ടെന്ന് പോലീസ് പറഞ്ഞു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ കൂലിപ്പടയാളികളായി പ്രവർത്തിക്കാൻ അവരെ അയച്ച റാക്കറ്റിനെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: