ഇന്‍ഡോര്‍: നഗരത്തിലെ ഓട്ടോറിക്ഷക്കാര്‍ക്ക് അമ്പത് രൂപ നല്കി വാഹനങ്ങളില്‍ വോട്ട് ഫോര്‍ നോട്ട പോസ്റ്റര്‍ ഒട്ടിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ജനാധിപത്യത്തിനെതിരായ പ്രവര്‍ത്തനമാണിതെന്ന ആരോപണവുമായി പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുമെത്തി.
ഇന്‍ഡോര്‍ കൗണ്‍സിലറും ബിജെപി നേതാവുമായ സന്ധ്യ യാദവ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ ആരാഞ്ഞു. വണ്ടിയില്‍ ഒരു പോസ്റ്റര്‍ ഒട്ടിക്കുന്നതിന് അമ്പത് രൂപ വച്ച് കോണ്‍ഗ്രസുകാര്‍ നല്‍കുമെന്നാണ് അവരുടെ ഉത്തരം. നോട്ടയെക്കുറിച്ച് കാര്യമായി അറിയില്ല. ഞങ്ങളെല്ലാവരും രാഷ്ട്രീയമുള്ളവരാണ്, അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴിയും കോണ്‍ഗ്രസുകാര്‍ ഈ പ്രചരണം നടത്തുന്നു.
നോട്ടയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കാട്ടുന്ന ഈ സമയം സ്വന്തം സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ അവരെടുത്തിരുന്നെങ്കില് എത്ര നന്നായേനെ, സന്ധ്യാ യാദവ് എഎന്‍ഐയോട് പറഞ്ഞു. ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയ അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മോദി പ്രഭാവം സ്വാധീനിക്കാത്തവര്‍ കോണ്‍ഗ്രസിലും കുറവാണ്. അതിന്റെ ഫലമാണതെന്ന് സന്ധ്യ യാദവ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: