ശിവകാശി : പടക്കനിര്‍മ്മാണ ശാലയിലെ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 8 മരണം.പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരം.
മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയിലെ ജോലിക്കാരാണ്. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു.
സുദര്ശന് എന്ന പടക്ക നിര്‍മാണശാലയിലാണ് സ്ഫോടനം നടന്നത്. ഇവിടെയുളള 10 മുറികളില്‍ ഏഴും തകര്‍ന്നു.എല്ലാ മുറികളിലും ജോലിക്കാര്‍ ഉണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: