കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവിനെതിരെ മോട്ടോര്‍ വാഹന ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടര്‍ന്നു. ഇന്ന് തലശേരിയിലും മുക്കത്തും പ്രതിഷേധം ഉണ്ടായി. തിരുവനന്തപുരത്ത് മുട്ടത്തറയില്‍ 21 പേര്‍ക്ക് സ്ലോട്ട് നല്‍കിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിന് എത്തിയില്ല.
സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമര സമിതി പറയുന്നത്. കണ്ണൂര്‍ തലശേരി സബ് ആര്‍ടിഒ ഓഫീസിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്‌റ്റേഴ്‌സിന്റെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കോഴിക്കോട് ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും പ്രതിഷേധം കാരണം ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. മുക്കത്തും ചേവായൂരിലും ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രകടനം നടത്തി.ഫറോക്ക്, നന്മണ്ട തുടങ്ങിയ സ്ഥലങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി.
പതിനഞ്ച് വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും ഇരട്ട് ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ഉള്‍പ്പെടെയുളള സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമര സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: