Categories: Kerala

കുടുംബശ്രീ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

Published by

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം ഉത്തരവായി. കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസര്‍മാരെ നിയോഗിച്ച് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്‍കാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതില്‍ പരാതിയുണ്ടെങ്കില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് അപ്പീല്‍ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമ്മിഷനെ സമീപിക്കാം.മലപ്പുറം ജില്ലയില്‍ സിഡിഎസ് യൂണിറ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കുളത്തൂര്‍ മൊയ്തീന്‍കുട്ടിയുടെ അപേക്ഷ തീര്‍പ്പാക്കവേയാണ് എല്ലാ യൂണിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ വരുത്തി ഉത്തരവായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by