കോട്ടയം: തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 11 മുതല്‍ 18 വരെ നടക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സത്രസമിതി ചെയര്മാന് ബി. രാധാകൃഷ്ണ മേനോന് അറിയിച്ചു.
എട്ട് ദിവസങ്ങളിലായി നടക്കുന്ന സത്രത്തില്‍ വിവിധ സംസ്ഥാനത്തുനിന്നുള്ളവര്‍ പങ്കെടുക്കും. 19ന് തിരുവന്‍വണ്ടൂര്‍ ഗജമേളയും നടക്കും.
11ന് നാലിന് പഞ്ചപാണ്ഡവ സംഗമം മഴുക്കീര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍. 4.30ന് എതിരേല്‍പ്പ്. രാത്രി ഏഴിന് മഹാഭാരത മാഹാത്മ്യം.
12ന് രാവിലെ ഏഴിന് മൂവായിരത്തില്പരം വനിതകള്‍ പങ്കെടുക്കുന്ന നാരായണീയ പാരായണം. 12.30ന് ആചാര്യഭാഷണം, 6.45ന് സത്രസമാരംഭ സഭ. ഏഴിന് പഞ്ചദിവ്യ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും സത്രശാലയില്‍ വിഗ്രഹപ്രതിഷ്ഠയും കൊടിയേറ്റും. അഡ്വ. ടി.ആര്. രാമനാഥന് സത്രാചാര്യനാകും. പ്രൊഫ. ശബരീനാഥ് ദേവപ്രിയ ആചാര്യനും അഡ്വ. പി. എസ്. പ്രശാന്ത് സത്രയജമാനനുമാകും.
13ന് രാവിലെ 10ന് പ്രഭാഷണ സമാരംഭം, പ്രഭാഷകന്‍-സാമൂഹിക പ്രവര്ത്തകന് അഡ്വ. ശങ്കു ടി. ദാസ്. 11.30ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ഏഴിന് പ്രഭാഷകന്‍ ഡോ. ബി. ജയപ്രകാശ് കായംകുളം.
14ന് 10 മുതല്‍ ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, 11.30ന് ഏറ്റുമാനൂരപ്പന് കോളജ് അസോ. പ്രൊഫ. സരിത അയ്യര്‍, നാലിന് അധ്യാത്മിക പ്രഭാഷകന്‍ കാനപ്രം ഈശ്വരന് നമ്പൂതിരി, ഏഴിന് തലയോലപറമ്പ് ദേവസ്വം ബോര്‍ഡ് കോളജ് അസോ. പ്രൊഫ. ഇന്ദുലേഖ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
15ന് രാവിലെ 10ന് ഭാരതീയ വിദ്യാനികേതന്‍ ജനറല്‍ സെക്രട്ടറി ആര്.വി. ജയകുമാര്‍, 11.30ന് അഖിലഭാരത സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്, മൂന്നിന് അധ്യാത്മിക ആചാര്യന് മനോജ് വി. നമ്പൂതിരി, ഏഴിന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്) എന്നിവര്‍ പ്രഭാഷണം നടത്തും.
16ന് 10 മുതല്‍ മഹാഭാരതം പ്രഭാഷകന്‍ ആയേടം കേശവന് നമ്പൂതിരി, 11.30ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് ചെയര്മാന് വത്സന് തില്ലങ്കേരി, നാലിന് സനാതന ധര്‍മ്മ പ്രഭാഷകന്‍ ഒ.എസ്. സതീഷ് കൊടകര. ഏഴിന് ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആര്. പ്രസന്നകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
17ന് 10 മുതല്‍ പ്രഭാഷണം. കുരുക്ഷേത്ര പ്രകാശന് മാനേജിങ് ഡയറക്ടര്‍ കാ. ഭാ. സുരേന്ദ്രന്, 11.30ന് ഹിന്ദുഐക്യവേദി സംസ്ഥാനസമിതി അംഗം രാജേഷ് നാദാപുരം. നാലിന് റിട്ട. പ്രൊഫ. ഡോ. എം.ജി. ശശിഭൂഷണ്‍, ഏഴിന് പ്രഭാഷകന്‍ ഡോ. പി. എസ്. മഹേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിക്കും.
18ന് 10 മുതല്‍ പൃഥാഗാത്മതാ പൂജ സമര്‍പ്പണവും സര്‍വ്വൈശ്വര്യ പൂജയും. 11 മുതല്‍ ആചാര്യഭാഷണം. ഒന്നിന് സമൂഹസദ്യ. രണ്ട് മുതല്‍ സത്രസമാപന സഭ. 19 ന് 61-ാമത് ശ്രീഗോശാല കൃഷ്ണ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം, ഗജമേള എന്നിവ നടക്കുമെന്ന് സത്രസമിതി ചെയര്മാന് പറഞ്ഞു. സമിതി ജനറല്‍ കണ്‍വീനര്‍ എസ്.കെ. രാജീവ്, വര്‍ക്കിങ് ചെയര്മാന് സജു ഇടക്കല്ലില്‍, ശ്രീരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: